KeralaLatest NewsNews

വാഹനം നിയന്ത്രണം വിട്ട് അപകടം; നിരവധിപേർക്ക് പരിക്ക്

ഇടുക്കി: ആനച്ചാലിലെ തിരക്കേറിയ മെയിൻ ജംഗ്ഷനിൽ നിയന്ത്രണം വിട്ട വാഹനം ഇടിച്ചുകയറി നിരവധി വാഹനങ്ങൾ നശിക്കുകയുണ്ടായി. നിരവധി പേർക്ക് അപകടത്തിൽ പരിക്കേറ്റു. വ്യാപാര സ്ഥാപനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചതായിട്ടാണ് റിപ്പോർട്ട് ലഭിക്കുന്നത്. തമിഴ് നാട്ടിൽ നിന്ന് ഇന്നലെ രാത്രി എട്ടു മണിയോടെ അറവുമാടുമായി വന്ന ഉയർന്ന കവറിംഗ് ബോഡി ചെയ്ത പിക്അപ് വാൻ വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് അമിതവേഗത്തിൽ ഇടിച്ചാണ് വ്യാപക നഷ്ടം വരുത്തിയിരിക്കുന്നത്. രണ്ട് കാറുകൾ ഓട്ടോറിക്ഷകൾ ബൈക്കുകൾ എന്നിവയും കടകളും തകർത്താണ് വാഹനം നിന്നത്. അപകടത്തിൽ പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

Related Articles

Post Your Comments


Back to top button