24 March Wednesday

ഇ.ഡിക്ക് കോടതിയുടെ വിമർശനം; "പ്രതികളുടെ മൊഴി ഈ ഹർജിയിൽ ഉൾപ്പെടുത്തിയത്‌ ഉചിതമോ?'

വെബ് ഡെസ്‌ക്‌Updated: Wednesday Mar 24, 2021

കൊച്ചി > സ്വർണക്കടത്ത്‌ കേസിൽ ഇ.ഡിക്ക്‌ ഹൈക്കോടതിയുടെ വിമർശനം. ശിവശങ്കറിന്റെ ജാമ്യാപേക്ഷയിൽ നേരത്തെ കോടതിയിൽ രഹസ്യമായി ഹാജരാക്കിയ സ്വപ്‌ന അടക്കമുള്ള പ്രതികളുടെ മൊഴികളും വാട്‌സാപ്പ് ചാറ്റുകളും ഈ ഹർജിയിൽ ഉൾപ്പെടുത്തി പ്രസിദ്ധപ്പെടുത്തിയത് ഉചിതമായോ എന്ന് കോടതി ചോദിച്ചു.

എൻഫോഴ്‌സ് മെന്റിന്റെ നടപടിയിൽ കോടതി അതൃപ്‌തി രേപ്പെടുത്തി. തെളിവുകളായാണ് വാട്‌സ് ആപ്പ് സന്ദേശങ്ങളടക്കം കോടതിക്ക് കൈമാറിയതെന്ന് സോളിസിറ്റര് ജനറൽ പ്രതികരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top