ഫറോക്ക്> എല്‍ഡിഎഫിനെ തുടര്‍ഭരണത്തിലേറ്റി കേരളം വീണ്ടും ചരിത്രം രചിക്കുമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. 1957--ല്‍ ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാരിനെ അധികാരത്തിലേറ്റിയ നാട് രാജ്യത്തിന് ഒരിക്കല്‍ കൂടിവഴികാട്ടിയാകും. ബദല്‍ നയങ്ങളും നടപടികളുമായി രാജ്യത്തിന് മാതൃകയായ എല്‍ഡിഎഫ് സര്‍ക്കാര്‍ തുടരേണ്ടത് രാജ്യത്തിന്റെ നിലനില്‍പിനും ആവശ്യമാണ്. മതനിരപേക്ഷത സംരക്ഷിക്കാനും കോര്‍പറേറ്റ് അനുകൂല നവഉദാരവല്‍ക്കരണ നയങ്ങള്‍ക്കുമെതിരായ പോരാട്ടങ്ങള്‍ക്ക് കരുത്തുപകരുന്നതാകും ഏപ്രില്‍ ആറിന്റെ ജനവിധി- മണ്ണൂര്‍ വളവില്‍ എല്‍ ഡിഎഫ് തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്ത് യെച്ചൂരി പറഞ്ഞു.
ഒരുകൈയില്‍ ദേശീയപതാകയും മറുകൈയില്‍ ഭരണഘടനയുമേന്തി രാജ്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടത്തിലാണ് ജനങ്ങള്‍. അവര്‍ക്ക് ശക്തിപകര്‍ന്ന സര്‍ക്കാരാണ് എല്‍ഡിഎഫിന്റേത്. ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാന്‍ പോരടുന്നവര്‍ക്കാകെ ആവേശമാണ് കേരളത്തിലെ സര്‍ക്കാര്‍. പൗരത്വ ഭേദഗതി നിയമവും കര്‍ഷകവിരുദ്ധ നിയമങ്ങളും നടപ്പാക്കില്ലെന്ന് ആര്‍ജവത്തോടെ പ്രഖ്യാപിച്ചു ഈ സര്‍ക്കാര്‍.
മുസ്ലീമായും ഹിന്ദുവായും മത--ജാതികളായുമല്ല മനുഷ്യരായി നിങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയുന്ന ഏക സംസ്ഥാനമാണിതെന്ന് അഞ്ചുവര്‍ഷഭരണം തെളിയിച്ചു. ആ മാതൃക സംരക്ഷിക്കണം. സാമ്പത്തിക ഭദ്രത തകര്‍ത്തും ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങള്‍ തകര്‍ത്തും ഹിന്ദുരാഷ്ട്ര നിര്‍മ്മിതി ലക്ഷ്യമിടുകയാണ് ബിജെപി സര്‍ക്കാര്‍.എന്നാല്‍ വെറുപ്പും വിദേഷവുമല്ല മനുഷ്യത്വമാണ് വളര്‍ത്തേണ്ടതെന്ന് കാണിച്ചുതന്ന സര്‍ക്കാരാണിത്. എന്നാല്‍ ഈ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ബിജെപിയുമായി കൈകോര്‍ക്കയാണ് കോണ്‍ഗ്രസ്.
ജനാധിപത്യത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ ദുര്‍ബലമാക്കാന്‍ അവസരവാദ സമീപനം സ്വീകരിക്കുന്ന കോണ്‍ഗ്രസ് രന്യെത്താകെ ദുര്‍ബലമാകയാണ്. എല്ലാവരും ബിജെപിയാകുന്ന കോണ്‍ഗ്രസിലല്ല ഇടതുപക്ഷത്തിലാണ് നാടിന്റെ ഭാവിപ്രതീക്ഷയെന്നും യെച്ചൂരി പറഞ്ഞു. യോഗത്തില്‍ വി കെ സി മമ്മദ്കോയ എംഎല്‍എ അധ്യക്ഷനായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..