KeralaLatest NewsNews

പീഡിപ്പിച്ചതിന്റെ വീഡിയോ ദൃശ്യങ്ങളുടെ പകര്‍പ്പ് നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രതി നല്‍കിയ ഹര്‍ജി തള്ളി

തിരുവനന്തപുരം : സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതിന്റെ വീഡിയോ ദൃശ്യങ്ങളുടെ പകര്‍പ്പ് നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രതി നല്‍കിയ ഹര്‍ജി തള്ളി. കുട്ടികളെയും സ്ത്രീകളെയും പീഡിപ്പിച്ച കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക അതിവേഗ കോടതി ജഡ്ജി ആര്‍.ജയകൃഷ്ണനാണ് ഹര്‍ജി തള്ളിയത്.

Read Also : ശിവ ഭഗവാനെ ഇങ്ങനെ ഭജിച്ചാല്‍ ഇരട്ടി ഫലം 

സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് പോകവെ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതിന് ശേഷം പ്രതി കടന്നുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. പ്രദേശത്തെ റസിഡന്റ്സ് അസോസിയേഷന്‍ സ്ഥാപിച്ചിരുന്ന സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ പീഡനദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഈ ദൃശ്യങ്ങളുടെ പകര്‍പ്പ് വേണമെന്നാവശ്യപ്പെട്ടാണ് പ്രതിഭാഗം കോടതിയില്‍ ഹര്‍ജി നല്‍കിയത്.

ദൃശ്യങ്ങള്‍ പ്രതിയുടെ പക്കല്‍ കിട്ടിയാല്‍ ദുരുപയോഗിക്കാന്‍ സാദ്ധ്യതയുള്ളതിനാല്‍ ഹര്‍ജി തള്ളണമെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്കൂട്ടര്‍ അഡ്വ. ആര്‍.എസ് .വിജയ് മോഹന്‍ കോടതിയില്‍ വാദിച്ചു.

Related Articles

Post Your Comments


Back to top button