കടൽക്കാക്കയുടെ ഇനത്തിൽപ്പെടുന്ന ഒരു പക്ഷിയാണ് മോഷ്ടാവ്. കടയിൽ കയറി ചിപ്‌സ് പായ്ക്കറ്റും മോഷ്ടിച്ചാണ് പക്ഷി തന്ത്രപരമായി കടന്നത്. സ്‌കോട്ട്‌ലാൻഡിലെ അബെർഡീനിൽ നിന്നുള്ള വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.
Read Also : രാജ്യത്തെ രക്ഷിക്കണമെങ്കിൽ കോൺഗ്രസ് ഉണരണമെന്ന് ഫാറൂഖ് അബ്ദുളള
ഒരുമിനിറ്റോളമുള്ള വീഡിയോയിൽ പക്ഷി വളരെ തന്ത്രപരമായി കടയ്ക്കുള്ളിൽ കയറുന്നതും ചിപ്‌സ് പായ്ക്കറ്റ് എടുക്കുന്നതും പുറത്തേയ്ക്ക് ഇറങ്ങുന്നതും കാണാൻ സാധിക്കും. ഒരാൾ കടയിൽ കയറിയതിന് തൊട്ടു പിന്നാലെ ഓട്ടോമാറ്റിക്കായി തുറക്കുന്ന വാതിലിലൂടെയാണ് പക്ഷി കടയ്ക്കുള്ളിലേക്ക് കയറിയത്. ശേഷം ഒരു പാക്കറ്റ് ചിപ്‌സുമെടുത്ത് പക്ഷി പുറത്തേയ്ക്ക് ഇറങ്ങുന്നതും കാണാം. നടപ്പാതയിൽ വച്ച് പക്ഷികളെല്ലാവരും കൂടിച്ചേർന്ന് കൊത്തിപ്പൊട്ടിക്കുന്നതും വീഡിയോയിൽ ദൃശ്യമാണ്.
Gulls don't care for the concept of ownership or trade😂
Posted by Neil Traynor on Tuesday, March 16, 2021
വളരെ ചുരുങ്ങിയ സമയംകൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയ്ക്ക് നിരവധി രസകരമായ കമന്റുകളും ലഭിക്കുന്നുണ്ട്.
Post Your Comments