KeralaLatest NewsNews

തീകൊളുത്തി മുടിവെട്ടി; തിരുവനന്തപുരത്ത് 12കാരന് ദാരുണാന്ത്യം

വീട്ടിലുണ്ടായിരുന്ന മണ്ണെണ്ണ തലയില്‍ ഒഴിച്ച്‌ വീഡിയോ അനുകരിക്കാന്‍ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായത്.

തിരുവനന്തപുരം: യൂട്യൂബിലെ വീഡിയോ അനുകരിച്ച്‌ മുടിവെട്ടിയ പന്ത്രണ്ടുകാരന് ദാരുണാന്ത്യം. തീകൊളുത്തി മുടിവെട്ടുന്ന യൂട്യൂബിലെ വീഡിയോ അനുകരിച്ച്‌ മുടിവെട്ടാന്‍ ശ്രമിച്ച പന്ത്രണ്ടുകാരനാണ് ദാരുണാന്ത്യം. തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശിയായ ശിവനാരായണ്‍ എന്ന 12 വയസുകാരനാണ് മരിച്ചത്. വെങ്ങാനൂര്‍ വി.പി.എസ് സെക്കന്‍ഡറി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് സംഭവം.

Read Also: കാല്‍കഴുകല്‍ വിവാദത്തില്‍ കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരെ പ്രതികരണവുമായി മെട്രോമാന്‍ ഇ.ശ്രീധരന്‍

ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് വേണ്ടി കുട്ടി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നു. ഇതിലൂടെയാണ് കുട്ടി വീഡിയോ കാണുന്നത്. സംഭവം നടക്കുമ്പോൾ വീട്ടില്‍ അമ്മൂമ്മയും കുട്ടിയുടെ സഹോദരനും മാത്രമാണുണ്ടായിരുന്നത്. വീട്ടിലുണ്ടായിരുന്ന മണ്ണെണ്ണ തലയില്‍ ഒഴിച്ച്‌ വീഡിയോ അനുകരിക്കാന്‍ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുകള്‍ക്ക് വിട്ടു നല്‍കി. മുടിയില്‍ തീയിട്ട് പ്രൊഫഷണലുകള്‍ മുടിവെട്ടുന്ന വീഡിയോ ദൃശ്യങ്ങള്‍ അടുത്തിടെ വളരെയധികം വൈറലായിരുന്നു.

Related Articles

Post Your Comments


Back to top button