തൃശൂർ
നാമനിർദേശ പത്രിക തള്ളിയതിനെത്തുടർന്ന് പ്രതിസന്ധിയിലായ ബിജെപി ഗുരുവായൂരിൽ ഡമോക്രാറ്റിക് സോഷ്യൽ ജസ്‌റ്റിസ് പാർടിയെ(ഡിഎസ്‌ജെപി) പിന്തുണയ്‌ക്കാൻ ഒരുങ്ങുന്നു. മഹിളാ മോർച്ച സംസ്ഥാന പ്രസിഡന്റ് നിവേദിത സുബ്രഹ്മണ്യന്റെ പത്രിക തള്ളിയത് ന്യായീകരിക്കാനാവാതെ വട്ടംകറങ്ങുകയാണ് ബിജെപി നേതൃത്വം. വോട്ട് കച്ചവടത്തിന്റെ ഭാഗമായാണ് പത്രിക തള്ളിയതെന്ന ആരോപണത്തിന് മറുപടി പറയാനാകാതെ വിഷമിക്കുകയാണ് ബിജെപി.
അതിനിടെയാണ് ഗുരുവായൂരിൽ പത്രിക നൽകിയ ഡിഎസ്‌ജെപി സംസ്ഥാന ട്രഷറർ ദിലീപ് നായരെ പിന്തുണച്ച് തടിതപ്പാൻ ശ്രമിക്കുന്നത്. ബിജെപിയുടെ ഘടകകക്ഷിയാക്കണമെന്ന് ഡിഎസ്‌ജെപി ആവശ്യപ്പെട്ടതായി അറിയുന്നു. എന്നാൽ, ഇക്കാര്യത്തിൽ തിരുമാനം ബിജെപി എടുത്തിട്ടില്ല. ബിജെപിയുടെ പിന്തുണയുള്ള സ്ഥാനാർഥിയാവാൻ വലിയ തുക വാഗ്‌ദാനം ചെയ്‌തതായി അറിയുന്നു. ഇതു സംബന്ധിച്ച് രണ്ടു ദിവസത്തിനകം തീരുമാനമുണ്ടാവുമെന്നാണ് പറയുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..