കൊച്ചി> എറണാകുളത്ത് കോൺഗ്രസിൽ നിന്നു രാജി വെച്ച ഡി സി സി ജനറൽ സെക്രട്ടറിയും ഐഎൻടിയുസി നേതാവുമായ അഡ്വ. ഷെരീഫ് മരയ്ക്കാർ എൽ ഡി എഫിനെ പിന്തുണയ്ക്കും. കളമശേരിയിൽ എൽ ഡി എഫ് സ്ഥാനാർഥി പി രാജീവിൻ്റെ വിജയത്തിനു വേണ്ടി പ്രവർത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു
കേരളത്തിലെ ഐഎൻടിയുസിയുടെ സ്ഥാപകനേതാവ് വി പി മരയ്‌ക്കാരുടെ മകനാണ്. പാലാരിവട്ടം പാലം അഴിമതിയിൽ ആരോപണവിധേയനായി ഇബ്രാഹിംകുഞ്ഞ് മാറ്റിനിർത്തപ്പെട്ടപ്പോൾ മകന് സീറ്റ് നൽകിയതിലൂടെ കോൺഗ്രസ് നേതൃത്വം ഇബ്രാഹിംകുഞ്ഞിനും മകനും മുന്നിൽ മുട്ടുമടക്കിയതിൽ പ്രതിഷേധിച്ചാണ് കോൺഗ്രസിൽനിന്നു രാജിവെച്ചത്
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..