KeralaNattuvarthaLatest NewsArticleNewsEditorialWriters' Corner

മഴയെ സൂക്ഷിക്കുക ; പ്രത്യേകിച്ച് വീടില്ലാത്തവരും വഴിയിൽ കിടക്കുന്നവരും

സാൻ

വെള്ളിയാഴ്ച വരെ കേരളത്തിൽ ശക്തമായ കാറ്റിനും മഴക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണ് കാലവസ്താ നിരീക്ഷണകേന്ദ്രം അറിയിച്ചിരിക്കുന്നത്. കുട്ടികളോട് പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് പറഞ്ഞിരിക്കുന്നത്. ഉച്ചക്ക് രണ്ട് മണി മുതല്‍ രാത്രി 10 മണി വരെ അന്തരീക്ഷം മേഘാവൃതമാണെങ്കില്‍, തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കുന്നത് ഒഴിവാക്കാനൊക്കെ നിർദ്ദേശം ഉണ്ട്.

Also Read:വീണ്ടും തുടർച്ചയായി ബാങ്ക് അവധികൾ ; വരുന്ന ഒൻപത് ദിവസങ്ങളിൽ ഏഴ് ദിവസവും അവധി

മഴ നമുക്കൊക്കെ ഭയങ്കര നൊസ്റ്റാൾജിയ ആയിരിക്കാം. പക്ഷെ ഒരു വീടില്ലാത്തവനോ കടവരാന്തയിലോ പാലത്തിനടിയിലോ കിടക്കുന്നവനോ ഒക്കെ മഴ നശിച്ച ഒന്ന് തന്നെയാണ്. നനഞ്ഞ മഴക്കാലങ്ങൾ പ്രണയത്തിന്റെ ഓർമ്മകൾ ആണെങ്കിൽ വീടില്ലാത്തവന്റെ അവസ്ഥ ഒന്നാലോചിച്ചു നോക്കണം. അത് എത്രത്തോളം ദുരിതപൂർണ്ണമായിരിക്കും. അവരുടെ ഭാഗത്തു നിന്ന് നോക്കുമ്പോൾ മഴ വെറും മഴ മാത്രമാണ്. ശക്തമായ നാശനാഷ്ടങ്ങളും മറ്റും അനുഭവിക്കുന്നത് മുഴുവൻ സാധാരണക്കാരായ ജനങ്ങൾ ആണ്. എല്ലാ പ്രകൃതി ദുരന്തങ്ങളുടെയും വിഴുപ്പലക്കുന്നതും അവർ തന്നെയാണ്. വേനൽ മഴ വരുത്തിയ നാശ നഷ്ടങ്ങളിൽ ഒരുപാട് കർഷകരുടെ സ്വപ്‌നങ്ങൾ ഇല്ലാതായിട്ടുണ്ട്. മഴയ്ക്കൊപ്പം വരുന്ന ശക്തമായ കാറ്റിൽ നിരന്തരമായി വാഴകളും മറ്റുമൊക്കെ കർഷകന് നഷ്ടപ്പെടുന്നുമുണ്ട്. മഴയുടെ ഭംഗി ഓരോരുത്തരെയും ആശ്രയിച്ചാണ് നിലനിൽക്കുന്നത് അതുകൊണ്ട് തന്നെ അത് പൊതുവൽക്കരിക്കുന്നത് അത്ര നല്ലതായി തോന്നുന്നില്ല. അവനവനെ മാത്രം നോക്കുന്ന ഒരാൾക്ക് മഴ എന്തോ വലിയ അത്ഭുതമായി തോന്നാം പക്ഷെ മറ്റു മനുഷ്യരെക്കൂടി നോക്കുന്നവർക്ക് മഴ ഒരു പ്രകൃതി പ്രതിഭാസം മാത്രമാണ്.

Related Articles

Post Your Comments


Back to top button