കോയമ്പത്തൂർ> മക്കൾ നീതി മയ്യം നേതാവ് നടൻ കമൽ ഹാസന് എഐഎഡിഎംകെ- ബിജെപി സഖ്യത്തെക്കുറിച്ച് പറയാൻ ഒന്നുമില്ലേയെന്ന് സിപിഐ എം എംപി പി ആർ നടരാജൻ. ഡിഎംകെ സഖ്യത്തെ പ്രചാരണത്തിൽ ആക്രമിക്കുന്ന കമൽ എഐഎഡിഎംക–- ബിജെപി സഖ്യത്തെ തൊടുന്നില്ല. എഐഎഡിഎംകെ മുന്നണിയുടെ ബി ടീമായാണ് കമൽ പ്രവർത്തിക്കുന്നതെന്നും നടരാജൻ പറഞ്ഞു.
കോയമ്പത്തൂർ സൗത്തിൽനിന്ന് മത്സരിക്കുന്ന കമൽ, ഡിഎംകെ എംഎൽഎ എൻ കാർത്തിക് വികസനമൊന്നും നടത്തിയില്ലെന്ന് ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് മാത്രം പ്രത്യക്ഷപ്പെടുന്ന കമലിന് ജനപ്രതിനിധികളെ വിമർശിക്കാൻ എന്തധികാരമെന്ന് കാർത്തിക്കും തിരിച്ചടിച്ചു.
ഇതിനിടെ 20 ദിവസത്തിനുള്ളിൽ ഈറോഡ് ജില്ലയിൽനിന്ന് മാത്രം വോട്ടർമാരെ സ്വാധീനിക്കാൻ കൊണ്ടുവന്ന 1.37 കോടി രൂപ പിടിച്ചെടുത്തു. തെരഞ്ഞെടുപ്പ് കാലയളവിൽ ഒരു വ്യക്തി 50,000 രൂപയിൽ കൂടുതൽ കൈയിൽ വയ്‌ക്കരുതെന്നാണ് തെരഞ്ഞെടുപ്പ് കമീഷൻ നിർദേശം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..