23 March Tuesday

വോട്ടുപിടിക്കാൻ തനി വർഗീയത ; ബിജെപി സ്ഥാനാർഥി വെട്ടിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Mar 23, 2021


‌ആലപ്പുഴ
ഹിന്ദു പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി സിറിയയിൽ 60 പേരുടെവരെ ഭാര്യയായി ഉപയോഗിക്കുന്നുവെന്ന്‌ ആലപ്പുഴ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി സന്ദീപ്‌ വാചസ്‌പതി. പാതിരപ്പള്ളിക്കു സമീപത്തെ കയർ വ്യവസായ യൂണിറ്റിൽ വോട്ടഭ്യർഥിച്ച്‌ എത്തിയപ്പോഴാണ്‌ സ്‌ത്രീത്തൊഴിലാളികളോട്‌ സ്‌ത്രീവിരുദ്ധവും വർഗീയ ചുവയുള്ളതുമായ പരാമർശം നടത്തിയത്‌.

ആർക്കും ആരെയും പ്രേമിക്കാമെന്ന്‌ പറഞ്ഞുകൊണ്ടാണ്‌ വോട്ടഭ്യർഥന തുടങ്ങുന്നത്‌. ഹിന്ദു പെൺകുട്ടികളെ പ്രേമിച്ച്‌ മതം മാറ്റുകയാണ്‌. ഇവരെ സിറിയയിൽ കൊണ്ടുപോയി മതപരിവർത്തനം നടത്തി 60 പേരുടെ ഭാര്യയായി ഉപയോഗിക്കുന്നു. തീവ്രവാദികളുടെ എണ്ണം കൂട്ടാൻ അവർ കുട്ടികളെ പെറ്റുകൂട്ടുകയാണ്‌. ഇത് തടയാൻ എനിക്ക് വോട്ട് ചെയ്യണമെന്നും സ്ഥാനാർഥി അഭ്യർഥിക്കുന്നു. ഒരൊറ്റ തവണ വോട്ടു ചെയ്‌താൽ മതിയെന്നു പറഞ്ഞാണ്‌ അഭ്യർഥന അവസാനിപ്പിക്കുന്നത്‌. ‘വോട്ടു ചെയ്‌ത്‌ ജയിച്ചാൽ പിന്നെ ഇങ്ങോട്ട്‌ കടക്കില്ലല്ലോ’ എന്നാണ്‌ ഒരു തൊഴിലാളി ഇതിനു മറുപടി പറയുന്നത്‌.

നേരത്തെ രക്തസാക്ഷികൾ അന്ത്യവിശ്രമം കൊള്ളുന്ന വലിയ ചുടുകാട്‌ രക്തസാക്ഷി മണ്ഡപത്തിൽ അതിക്രമിച്ചു കയറി വിവാദം സൃഷ്ടിച്ചതിനു പിന്നാലെയാണ്‌ സ്ഥാനാർഥിയുടെ ഈ പ്രകടനം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top