KeralaLatest NewsIndia

കന്യാസ്ത്രീകളെ അവഹേളിച്ച സംഭവം: നടപടിയാവശ്യപ്പെട്ട് ബിജെപി യോഗി ആദിത്യനാഥിന് കത്തയച്ചു

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ്ജ് കുര്യനാണ് കത്തയച്ചത്.

തിരുവനന്തപുരം: ട്രെയിന്‍ യാത്രക്കിടയില്‍ ത്സാന്‍സിയില്‍ കന്യാസ്ത്രീകളെ അവഹേളിച്ച സംഭവത്തില്‍ അടിയന്തര അന്വേഷണവും നടപടിയുമാവശ്യപ്പെട്ട് ബിജെപി കേരള ഘടകം ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ്ജ് കുര്യനാണ് കത്തയച്ചത്.

ഡല്‍ഹിയില്‍ നിന്ന് ഈ മാസം 19 ന് ഒഡീഷയിലേക്ക് പോകുകയായിരുന്ന സേക്രട്ട് ഹാര്‍ട്ട് കോണ്‍ഗ്രിഗേഷന്‍ ഡല്‍ഹി പ്രോവിന്‍സിലെ രണ്ടു കന്യാസ്ത്രീകള്‍ക്കും രണ്ട് വിദ്യാര്‍ത്ഥിനികള്‍ക്കും നേരെയാണ് ഒരു സംഘം ബജ്‌രംഗ് ദൾ പ്രവർത്തകർ അവഹേളനം നടത്തുകയും പരാതി നൽകുകയും ചെയ്‌തെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്.

സംഭവത്തില്‍ പോലീസും  കുറ്റകരമായ നിലപാടാണ് സ്വീകരിച്ചത് എന്ന് വാർത്തകൾ മൂലം അറിയാൻ കഴിഞ്ഞു. കുറ്റക്കാര്‍ ആരായിരുന്നാലും കര്‍ശന നടപടിയുണ്ടാകണമെന്ന് ജോര്‍ജ്ജ്കുര്യന്‍ ആവശ്യപ്പെട്ടു.

Related Articles

Post Your Comments


Back to top button