തിരുവനന്തപുരം> മുഖ്യമന്ത്രി പിണറായി വിജയനെ വീണ്ടും പുകഴ്‌ത്തി ഒ രാജഗോപാൽ എംഎൽഎ. പിണറായി ലക്ഷ്യബോധമുള്ള നേതാവാണെന്നും ഈ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനാണ് മുൻതൂക്കമെന്നും അദ്ദേഹം പറഞ്ഞു. രാഷ്‌ട്രീയം നോക്കിയല്ല പ്രവർത്തനം നോക്കിയാണ് മുഖ്യമന്ത്രിയെ വിലയിരുത്തുന്നത്. ദി ഇന്ത്യൻഎക്‌സ്‌പ്രസ് ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
മികച്ച രീതിയിൽ കേരളത്തിന്റെ സാമൂഹിക അന്തരീക്ഷത്തിൽ ഇടപെടാനും പ്രതിസന്ധികൾക്കിടെ കൃത്യമായി പ്രവർത്തിക്കാനും കഴിഞ്ഞു. പ്രതിസന്ധികളെ കൃത്യമായി കൈകാര്യം ചെയ്യാൻ മുഖ്യമന്ത്രിക്ക് കഴിയും. സംസ്ഥാനത്ത് ബിജെപി വളരാത്തത് ഉയർന്ന സാക്ഷരതാ നിരക്ക് കൊണ്ടാണ്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിന്റെ കാര്യം വ്യത്യസ്തമാണ്. 90 ശതമാനത്തിലധികം സാക്ഷരത, ജനങ്ങളെുടെ ചിന്തിക്കാനുള്ള കഴിവ്, പ്രതികരണ ശേഷി ഇവയൊക്കെ സംസ്ഥാനത്ത് ബിജെപി പച്ച പിടിക്കാതിരിക്കാനുള്ള കാരണമാണ്–-രാജഗോപാൽ പറഞ്ഞു.
ഇത്തവത്തെ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് മുൻതൂക്കമുണ്ട്. പ്രതിപക്ഷത്തിന് പൊതുജനങ്ങൾക്കിടയിൽ സ്വീകാര്യത ലഭിക്കാത്തതാണ് ഇതിന് കാരണം. കോൺഗ്രസ് മുങ്ങുന്ന കപ്പലാണെന്നും രാജഗോപാൽ കൂട്ടിച്ചേർത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..