Latest NewsUAENewsGulf

മാസ്‌കും ഗ്ലൗസും പൊതു സ്ഥലത്തിട്ടാല്‍ കടുത്ത ശിക്ഷ ; മാലിന്യമെങ്കില്‍ 1 ലക്ഷം ദിര്‍ഹം വരെ പിഴ

വാഹനത്തില്‍ നിന്ന് മാലിന്യങ്ങള്‍ പുറത്തെറിഞ്ഞാല്‍ ഡ്രൈവര്‍ക്ക് 1000 ദിര്‍ഹം പിഴ

അബുദാബി : മാസ്‌കും ഗ്ലൗസും പൊതു സ്ഥലത്തു നിക്ഷേപിച്ചാല്‍ ഇനി മുതല്‍ കടുത്ത ശിക്ഷ. പൊതു സ്ഥലങ്ങളില്‍ മാലിന്യം തള്ളിയാല്‍ 1000 മുതല്‍ 1 ലക്ഷം ദിര്‍ഹം വരെയാണ് ഇനി മുതല്‍ പിഴ. ശരിയായ വിധത്തില്‍ നിശ്ചിത സ്ഥലത്തു മാത്രമേ മാലിന്യം നിക്ഷേപിക്കാവൂ എന്നും നിയമലംഘകര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും അബുദാബി ഗതാഗത, നഗരസഭയും മാലിന്യ നിര്‍മ്മാര്‍ജന വിഭാഗമായ തദ് വീറും മുന്നറിയിപ്പു നല്‍കിയിരുന്നു.

നിര്‍മ്മാണ സ്ഥലത്തെ അവശിഷ്ടങ്ങളും മലിനജലവും പൊതു സ്ഥലത്ത് തള്ളിയാല്‍ പിഴ ഒരു ലക്ഷം ദിര്‍ഹമായി വര്‍ധിക്കും. വാഹനത്തില്‍ നിന്ന് മാലിന്യങ്ങള്‍ പുറത്തെറിഞ്ഞാല്‍ ഡ്രൈവര്‍ക്ക് 1000 ദിര്‍ഹം പിഴയും 6 ബ്ലാക്ക്‌പോയിന്റും ശിക്ഷയുണ്ടാകും. കൃഷി, പൂന്തോട്ട മാലിന്യങ്ങളും കെട്ടിട നിര്‍മ്മാണ വസ്തുക്കളും അനുമതിയില്ലാത്ത സ്ഥലത്തു നിക്ഷേപിച്ചാലും 10,000 ദിര്‍ഹം പിഴയുണ്ട്.

Related Articles

Post Your Comments


Back to top button