KeralaLatest News

ചെങ്ങന്നൂരിൽ ക്ഷേത്ര പൂജാരിയെ മയക്കിക്കിടത്തി യുവതി സ്വര്‍ണാഭരണങ്ങളുമായി മുങ്ങി

ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട കന്യാകുമാരി സ്വദേശിയായ യുവതിയാണു തട്ടിപ്പ് നടത്തിയതെന്നാണ് വിവേക് പറയുന്നത്.

ചെങ്ങന്നൂര്‍: ക്ഷേത്ര പൂജാരിയെ മയക്കിക്കിടത്തി ഫെയ്‌സ് ബുക്കിലൂടെ പരിചയപ്പെട്ട യുവതി സ്വര്‍ണാഭരണങ്ങളുമായി കടന്നു. എറണാകുളം കുണ്ടന്നൂര്‍ ദേവീക്ഷേത്രത്തിലെ പൂജാരി ചേര്‍ത്തല തുറവൂര്‍ സ്വദേശി വിവേകി(26)ന്റെ സ്വര്‍ണാഭരണങ്ങളാണു കവര്‍ന്നത്. ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട കന്യാകുമാരി സ്വദേശിയായ യുവതിയാണു തട്ടിപ്പ് നടത്തിയതെന്നാണ് വിവേക് പറയുന്നത്.

വിവേകിന്റെ ജൂനിയറായി സ്‌കൂളില്‍ പഠിച്ചതാണെന്നും കാണാന്‍ താല്‍പര്യമുണ്ടെന്നും പറഞ്ഞാണു യുവതി ഫെയ്സ്ബുക്കിലൂടെ ചാറ്റിങ് നടത്തിയത്. അമ്മ ചെങ്ങന്നൂര്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും ചെങ്ങന്നൂരില്‍ എത്തി കാണണമെന്നും യുവതി ആവശ്യപ്പെട്ടു. ഇതേതുടര്‍ന്ന് മാര്‍ച്ച്‌ 18 ന് ഉച്ചയോടെ വിവേക് ആശുപത്രിയില്‍ എത്തി. യുവതി നേരത്തെ ജില്ലാ ആശുപത്രിക്കു സമീപമുള്ള ലോഡ്ജില്‍ ആണ്‍ സുഹൃത്തിനൊപ്പം മുറിയെടുത്തിരുന്നു.

ഉച്ചയ്ക്ക് ഒരു മണിയോടെയാണ് വിവേക് യുവതിയുടെ ക്ഷണം സ്വീകരിച്ച്‌ മുറിയിലെത്തിയത്. ഈ സമയം സുഹൃത്ത് പുറത്ത് പോയിരിക്കുകയായിരുന്നു. സൗഹൃദ സംഭാഷണങ്ങള്‍ക്ക് ശേഷം യുവതി കുടിക്കാനായി തണുത്ത ബിയര്‍ നല്‍കി. നിരസിച്ചെങ്കിലും യുവതി അനുനയിപ്പിച്ച്‌ ബിയര്‍ കുടിപ്പിക്കുകയായിരുന്നു.

read also: യുഡിഎഫിന്റെ സൗജന്യ അരി വിതരണത്തെ പിണറായി സ്വന്തം കിറ്റുകളാക്കി : ഉമ്മന്‍ചാണ്ടി

തുടര്‍ന്ന് മയങ്ങിപ്പോയ വിവേക് പിറ്റേന്ന് രാവിലെ എട്ടരയോടെയാണ് ഉണര്‍ന്നത്. എഴുന്നേറ്റപ്പോള്‍ കഴുത്തിലുണ്ടായിരുന്ന മൂന്നു പവന്റെ മാല, ഒന്നര പവന്റെ കൈചെയിന്‍, ഒരു പവന്റെ മോതിരം, മൊബൈല്‍ ഫോണ്‍ എന്നിവ നഷ്ടപ്പെട്ടു. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. ഫോറന്‍സിക് വിഭാഗം തെളിവുകള്‍ ശേഖരിച്ചു.

Related Articles

Post Your Comments


Back to top button