KeralaLatest NewsNews

പെട്രോള്‍ വില ജനങ്ങള്‍ക്ക് വലിയ പ്രശ്നം, ഉത്തരവാദി തോമസ് ഐസക്കാണെന്ന് അല്‍ഫോന്‍സ് കണ്ണന്താനം

കോട്ടയം : ഇന്ധനവില വർധന ജനങ്ങള്‍ക്ക് പ്രധാന പ്രശ്നമാണെന്ന് മുൻ കേന്ദ്രമന്ത്രിയും കാഞ്ഞിരപ്പള്ളിയിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ അൽഫോൺസ് കണ്ണന്താനം. വില വർധനവിന് ഉത്തരവാദി ധനമന്ത്രി തോമസ് ഐസക്കാണെന്നും അൽഫോൺസ് കണ്ണന്താനം പറഞ്ഞു.

‘പെട്രോള്‍ വില വര്‍ധന ജനങ്ങള്‍ക്ക് പ്രശ്‌നമാണ്. പെട്രോളും കള്ളും ജിഎസ്ടിയില്‍ കൊണ്ടുവരണം. അതിന് തോമസ് ഐസക് സമ്മതിക്കുന്നില്ല. പെട്രോള്‍ വിലയുടെ നികുതിയുടെ പകുതി കേരള സര്‍ക്കാരിനാണ്. കേരളത്തിന്റെ നികുതി വേറെയുമുണ്ട്. കേന്ദ്രത്തിന് കിട്ടുന്നതിനേക്കാള്‍ ഇരട്ടി നികുതിയാണ് പെട്രോള്‍ വിലയില്‍നിന്നും സംസ്ഥാന സര്‍ക്കാരിന് കിട്ടുന്നത്. അപ്പോള്‍ ആരാണ് ഇതെല്ലാം ഉത്തരവാദി?’, കണ്ണന്താനം പറയുന്നു.

Read Also :  മൂന്നുദിവസത്തിനിടെ പിടികൂടിയത്​ 5.5 കിലോ സ്വര്‍ണം, ഇത്തവണ തലയിലെ വിഗ്ഗില്‍ ഒളിപ്പിച്ച നിലയിൽ

വരും വ‍ർഷങ്ങളിലെങ്കിലും ഇന്ധനവില വ‍ർധനയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാകുമെന്നും അൽഫോൺസ് കണ്ണന്താനം പറഞ്ഞു. കോൺ​ഗ്രസും മറ്റു പാർട്ടികളും കൂടി ഭരിച്ച് നശിപ്പിച്ച അവസ്ഥയിലാണ് ബിജെപി കേന്ദ്രത്തിൽ അധികാരത്തിൽ എത്തുന്നത്. ഒരുപാട് കാര്യങ്ങളിൽ മാറ്റം വരുത്താനും സ്ഥിതി മെച്ചപ്പെടുത്താനും മോദി സർക്കാരിനായി എന്നാൽ അഞ്ചോ ആറോ വ‍ർഷം കൊണ്ടു തീർക്കാൻ സാധിക്കുന്നതല്ല രാജ്യത്തെ പ്രശ്നങ്ങളെന്നും കണ്ണന്താനം പറഞ്ഞു.

Related Articles

Post Your Comments


Back to top button