ബെർലിൻ
റോബർട്ട് ലെവൻഡോവ്‌സ്‌കിയുടെ ഹാട്രിക് കവിൽ ബയേൺ മ്യൂണിക് കുതിക്കുന്നു. ജർമൻ ലീഗിൽ സ്‌റ്റുറ്റ്‌ഗാർട്ടിനെ നാല് ഗോളിനാണ് ബയേൺ തകർത്തത്. ഒന്നാംസ്ഥാനത്ത് നാല് പോയിന്റ് ലീഡാക്കാനും ബയേണിന് കഴിഞ്ഞു.
പന്ത്രണ്ടാം മിനിറ്റിൽത്തന്നെ ബയേൺ 10 പേരായി ചുരുങ്ങിയിരുന്നു. പ്രതിരോധക്കാരൻ അൽഫോൺസ് ഡേവിയെസ് നേരിട്ടുള്ള ചുവപ്പുകാർഡ് കണ്ട് പുറത്തായി. ആളെണ്ണം കുറഞ്ഞെങ്കിലും ബയേണിന്റെ ആക്രമണത്തിന് കുറവുണ്ടായില്ല. സെർജി നാബ്രിയും ചാമ്പ്യൻമാർക്കായി ഗോളടിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..