പുതുച്ചേരി
തെരഞ്ഞെടുപ്പുപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനാണ് മത്സരത്തിൽനിന്നു വിട്ടുനിൽക്കുന്നതെന്ന് പുതുച്ചേരി മുൻമുഖ്യമന്ത്രിയായ കോൺഗ്രസ് നേതാവ് വി നാരായണസ്വാമി. പുതുച്ചേരി കോൺഗ്രസ് അധ്യക്ഷൻ അ വി സുബ്രഹ്മണ്യൻ മത്സരിക്കുന്ന സാഹചര്യത്തിൽ താനും വി വൈത്തിലിംഗം എംപിയുമാണ് പാർടിയുടെ തെരഞ്ഞെടുപ്പുപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
കോൺഗ്രസ് സ്ഥാനാർഥിയെ പ്രഖ്യാപിക്കാതിരുന്ന യാനം സീറ്റിൽ സ്വതന്ത്രനായ കോലപ്പള്ളി അശോകിനെ പിന്തുണയ്‌ക്കുമെന്നും നാരായണസ്വാമി പറഞ്ഞു. എൻആർ കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ എൻ രംഗസ്വാമിയാണ് എതിരാളി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..