23 March Tuesday

രാജ്യം വീണ്ടും കോവിഡ്‌ ഭീതിയിൽ

സ്വന്തം ലേഖകൻUpdated: Monday Mar 22, 2021

ന്യൂഡൽഹി> രാജ്യത്ത്‌ പ്രതിദിന കോവിഡ് ബാധിതരുടെ  എണ്ണം 46,000 കടന്നു. 24 മണിക്കൂറിൽ 46, 951 രോ​ഗികള്‍. 130 ദിവസത്തിന് ശേഷമുള്ള ഉയർന്ന രോഗസംഖ്യ. മഹാരാഷ്ട്ര, പഞ്ചാബ്‌, കർണാടകം, ഗുജറാത്ത്‌, മധ്യപ്രദേശ്‌ എന്നിവിടങ്ങളിലാണ് പുതിയ രോ​ഗികളില്‍ 84.49 ശതമാനവും. ചികിത്സയിലുള്ളത് 3,34,646 പേര്‍. 24 മണിക്കൂറിനിടെ 212 പേര്‍ കൂടി മരിച്ചു. 72 ദിവസത്തിന്‌ ശേഷമാണ്‌ ഇത്രയാളുകൾ മരിച്ചത്‌.

മഹാരാഷ്ട്രയിൽ സ്ഥിതി അതീവഗുരുതരം. 24 മണിക്കൂറിൽ 30,593 രോ​ഗികള്‍. ആകെ രോ​ഗികള്‍ 24,79,682. ആകെ മരണം 53,399. ഔറംഗാബാദ്‌, അമരാവതി, ജൽനാ, പർഭാനി, യവാത്‌മൽ തുടങ്ങി 10 ജില്ലയിൽ രാത്രികർഫ്യു പ്രഖ്യാപിച്ചു. 31 വരെ തിയറ്ററുകളിലും ഓഡിറ്റോറിയങ്ങളിലും പ്രവേശനം പകുതിയാക്കി. പഞ്ചാബിൽ 24 മണിക്കൂറിൽ 2,669 പുതിയ രോ​ഗികളും 44 മരണവും. ജലന്ധർ, മൊഹാലി, ലുധിയാന, ഹോഷിയാർപുർ, പട്യാല എന്നിവിടങ്ങളില്‍ രോ​ഗവ്യാപനമേറി. ഡൽഹിയില്‍ 24 മണിക്കൂറിൽ 823 രോ​ഗികള്‍.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top