ഐക്യരാഷ്ട്ര കേന്ദ്രം > ലോകത്തിൽ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ വളരെ പിന്നിൽ. ഐക്യരാഷ്ട്ര സംഘടനയുടെ സുസ്ഥിര വികസന പരിഹാര ശൃംഖല പുറത്തിറക്കിയ പട്ടികയിൽ ഒന്നാമത് ഫിൻലൻഡ് ആണ്.
ആകെ 149 രാജ്യമാണ് പട്ടികയിൽ ഉള്ളത്. ഇന്ത്യ 139–ാം സ്ഥാനത്താണ്. പാകിസ്ഥാൻ 105–ാം സ്ഥാനത്തും ബംഗ്ലാദേശ് 101–ാം സ്ഥാനത്തുമാണ്. കോവിഡ് കാലത്തെ പ്രതിഫലനങ്ങളെ മുൻനിർത്തിയാണ് പട്ടിക തയ്യാറാക്കിയത്. ജിഡിപി, സാമൂഹ്യസുരക്ഷ തുടങ്ങിയവയാണ് മുഖ്യമാനദണ്ഡങ്ങൾ. ലോകത്ത് മഹാമാരിയിൽ തളർന്ന ജനതയെ സഹായിക്കാൻ വിവിധ രാജ്യങ്ങൾ എന്തെല്ലാം നടപടികൾ സ്വീകരിച്ചുവെന്നും വിലയിരുത്തി. ഐസ്‌ലൻഡ് ആണ് രണ്ടാമത്. ഡെന്മാർക്ക്, സ്വിറ്റ്സർലൻഡ്, നെതർലൻഡ്സ്, സ്വീഡൻ, ജർമനി, നോർവേ തുടങ്ങിയവയാണ് തൊട്ടുപിന്നിൽ. ഏറ്റവും പിന്നിൽ 149–ാം സ്ഥാനത്ത് അഫ്ഗാനിസ്ഥാൻ ആണ്, സിംബാബ്‌വെ (148), റുവാണ്ട (147). 2019ൽ ഇന്ത്യയുടെ സ്ഥാനം 140 ആയിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..