KeralaLatest NewsNews

പട്ടിണി രഹിത കേരളം; ചുവടുറപ്പിച്ച് ബിജെപി

കേരളത്തെ ഭീകര മുക്ത സംസ്ഥാനമാക്കും,കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കും തുടങ്ങിയ വാഗ്ദാനങ്ങളും പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയതായാണ് സൂചന.

തിരുവനന്തപുരം: കേരളത്തിൽ ചുവടുറപ്പിച്ച് ബിജെപി. പ്രകടന പത്രിക 24 ന് പ്രസിദ്ധീകരിക്കാനൊരുങ്ങി ബിജെപി. ഒരു വീട്ടില്‍ ഒരാള്‍ക്കെങ്കിലും ജോലി, പട്ടിണി രഹിത കേരളം, എല്ലാവര്‍ക്കും വീട്, കുടിവെള്ളം, വൈദ്യുതി തുടങ്ങിയവ പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നുണ്ടെന്നാണറിവ്.

Read Also: ശബരിമല ഇത്തവണ വിഷയമാകില്ലെന്ന ഉറപ്പുമായി വി.കെ പ്രശാന്ത് എം.എല്‍.എ

ഭൂരഹിതരായ മുഴുവന്‍ പട്ടികജാതി, പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കും കൃഷി ചെയ്യാനായി അഞ്ചേക്കര്‍ ഭൂമി, സാമൂഹ്യക്ഷേമ പെന്‍ഷന്‍ 3000 രൂപയായി ഉയര്‍ത്തും, ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ലാപ്ടോപ്, ലൗജിഹാദിനെതിരെ നിയമനിര്‍മ്മാണം, ക്ഷേത്ര ഭരണം ഭക്തജനങ്ങളെ ഏല്പിക്കും, മുഴുവന്‍ തൊഴില്‍ മേഖലയിലും മിനിമം വേതനം ഉറപ്പുവരുത്തും, കേരളത്തെ ഭീകര മുക്ത സംസ്ഥാനമാക്കും,കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കും തുടങ്ങിയ വാഗ്ദാനങ്ങളും പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയതായാണ് സൂചന.

Related Articles

Post Your Comments


Back to top button