KeralaCinemaMollywoodLatest NewsNewsEntertainment

മലയാളത്തിന്റെ സ്വന്തം സൂപ്പര്‍ഹീറോ! മിന്നല്‍ മുരളിയായി ടൊവിനോ തോമസ്; ചിത്രീകരണം പൂർത്തിയായി

സിനിമാ പ്രേക്ഷകരും, ടോവിനോ ആരാധകരും വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ടൊവിനോ തോമസിന്റെ മിന്നല്‍ മുരളി. ഒരു സൂപ്പര്‍ഹീറോ ആയാണ് ചിത്രത്തില്‍ ടൊവിനോ പ്രത്യക്ഷപ്പെടുന്നത്. ഇപ്പോള്‍ ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്റര്‍ പുറത്തുവന്നിരിക്കുകയാണ്. സൂപ്പര്‍ഹീറോ വേഷത്തില്‍ നില്‍ക്കുന്ന ടൊവിനോ ആണ് പോസ്റ്ററില്‍.

ഇതാണ് അവന്റെ വിധി എന്ന അടിക്കുറിപ്പിലാണ് ടൊവിനോ തോമസ് പോസ്റ്റര്‍ പുറത്തുവിട്ടത്. സ്‌പൈഡര്‍മാനെപ്പോലെയുള്ള സൂപ്പര്‍ഹീറോ വേഷത്തിൽ തീയും പുകയും നിറഞ്ഞിടത്ത് നില്‍ക്കുകയാണ് മിന്നല്‍ മുരളി. ഓണം റിലീസായി ചിത്രം തിയറ്ററുകളില്‍ എത്തുമെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്. ബേസില്‍ ജോസഫാണ് ചിത്രത്തിന്റെ സംവിധായകന്‍.

മലയാളത്തിന് പുറമെ, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ, ഇംഗ്ലീഷ് ഭാഷകളിലേയും പോസ്റ്ററും പുറത്തുവന്നു. വീക്കെന്‍ഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോളാണ് ചിത്രത്തിന്റെ നിര്‍മാണം.

 

This is his destiny!
Thrilled & excited to share the second look poster of our multilingual superhero movie – MINNAL…

Posted by Tovino Thomas on Friday, 19 March 2021

 

Related Articles

Post Your Comments


Back to top button