KeralaLatest NewsNews

‘ദേവസ്വം മന്ത്രിയുടെ ക്ഷമാപണം ഒരു മാസത്തേക്ക് മാത്രം’; പിണറായി സർക്കാരിനെതിരെ തുറന്നടിച്ച് ടിപി സെന്‍കുമാര്‍

നിയമം നോക്കാതെയാണ് സര്‍ക്കാരിന് നിയമോപദേശം നല്‍കുന്നത്.

തിരുവനന്തപുരം: പിണറായി സർക്കാരിനെതിരെ തുറന്നടിച്ച് മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ചതുമായി ബന്ധപ്പെട്ട് ദേവസ്വംമന്ത്രിയുടെ ക്ഷമാപണം ഒരു മാസത്തേക്ക് മാത്രമുള്ളതാണെന്ന് ടി.പി. സെന്‍കുമാര്‍. സുപ്രീംകോടതി പറയാത്ത കാര്യങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കിയത്. ആക്ടിവിസ്റ്റുകളെ കയറ്റാന്‍ സുപ്രീംകോടതി അനുമതി നല്‍കിയിട്ടില്ലെന്ന് ഹൈക്കോടതിയും അടുത്തകാലത്ത് വ്യക്തമാക്കിയതായും സെന്‍കുമാര്‍ പറഞ്ഞു.

Read Also: മറുപടി ഉടനെ കിട്ടും, സംഘികളുടെ ഓരോ കാട്ടായങ്ങൾ; രക്തസാക്ഷി മണ്ഡപത്തിൽ പുഷ്‌പാർച്ചന നടത്തിയ സന്ദീപിന് നേരെ ഭീഷണി

എന്നാൽ നാമജപഘോഷയാത്രയുമായി ബന്ധപ്പെട്ട് അയ്യപ്പഭക്തരുടെ പേരിലുള്ള മുഴുവന്‍ കേസുകളും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദിയും ശബരിമല കര്‍മസമിതിയും സംയുക്തമായി സംഘടിപ്പിച്ച അയ്യപ്പസംഗമത്തില്‍ സംസാരിക്കുകയായിരുന്നു സെന്‍കുമാര്‍. നിയമം നോക്കാതെയാണ് സര്‍ക്കാരിന് നിയമോപദേശം നല്‍കുന്നത്. മാപ്പ് പറയുന്നതില്‍ ആത്മാര്‍ഥത ഉണ്ടെങ്കില്‍ സത്യവാങ്മൂലം തിരുത്തി നല്‍കുമെന്ന് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related Articles

Post Your Comments


Back to top button