തൃശൂർ > പുന്നപ്ര വയലാർ രക്തസാക്ഷികൾ അന്ത്യവിശ്രമം കൊള്ളുന്ന വലിയ ചുടുകാട്ടിൽ എൻഡിഎ സ്ഥാനാർഥി അതിക്രമിച്ചുകയറിയത്, പ്രകോപനം സൃഷ്ടിച്ച് നാട്ടിലെ ക്രമസാമാധാനം തകർക്കാനുള്ള ഗൂഡോദ്ദേശത്തോടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
വലിയ ചുടുകാട് കമ്യൂണിസ്‌റ്റുകാർക്ക് ഏറെ വൈകാരികതയുള്ള സ്ഥലമാണ്. അവിടെ അതിക്രമം കാണിച്ചാൽ സ്വഭാവികമായും പ്രകോപിതരാകും. എന്നാൽ വലിയ ആത്മസംയമനമാണ് അവിടെ പ്രകടിപ്പിച്ചത്. അതിന് അവരെ അഭിനന്ദിക്കുന്നു. തുടർദിവസങ്ങളിലും ഇത്തരം പ്രകോപനങ്ങൾ പ്രതീക്ഷിക്കാമെന്നും മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ശബരിമല വിഷയത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ആരേയും പ്രകോപിപ്പിച്ചിട്ടില്ല. ഇതിൽ എൻഎസ്‌എസ് അടക്കമുള്ള ചിലർ സമരം തുടരുന്നതിൽ തനിക്കൊന്നും ചെയ്യാനില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് തുടർഭരണം സർവേകൾ പ്രവചിക്കുന്നത് ജനങ്ങൾ അങ്ങിനെ ചിന്തിക്കുന്നതുകൊണ്ടാവാമെന്നും അദ്ദേഹം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..