22 March Monday

രാജ്യത്ത് ചികിത്സയിലുള്ളവർ 3 ലക്ഷം കടന്നു; 24 മണിക്കൂറിൽ 43,846 പുതിയ രോഗികൾ

സ്വന്തം ലേഖകൻUpdated: Sunday Mar 21, 2021

ന്യൂഡൽഹി > ഇന്ത്യയിൽ  കോവിഡ്‌ ബാധിച്ച്‌ ചികിത്സയിലുള്ളവരുടെ എണ്ണം മൂന്ന്‌ ലക്ഷം കടന്നു. പുതിയ കണക്ക്‌ പ്രകാരം രാജ്യത്ത്‌ 3,09,087 രോഗികളുണ്ട്‌‌. ഫെബ്രുവരിൽ ഒന്നര ലക്ഷമായി കുറഞ്ഞ ശേഷം ഇരട്ടിയായി കുതിച്ചുയർന്നത്‌ ആശങ്കാജനകമാണെന്ന്‌ ആരോഗ്യവിദഗ്‌ധർ പ്രതികരിച്ചു.

കഴിഞ്ഞ 24 മണിക്കൂറിൽ 43,846 പേർക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു. 115 ദിവസത്തിനിടയിലെ ഉയർന്ന പ്രതിദിന രോഗസംഖ്യയാണിത്‌.  തുടർച്ചയായി പതിനൊന്നാം ദിവസമാണ്‌ വർധന. മഹാരാഷ്ട്ര, പഞ്ചാബ്‌, കർണാടക, ഗുജറാത്ത്‌, മധ്യപ്രദേശ്‌ സംസ്ഥാനങ്ങളിൽ നിന്നാണ്‌   77 ശതമാനം രോഗികളും. വ്യാഴം–- 35,871, വെള്ളി–-39,726, ശനി–-40,953 എന്നിങ്ങനെ ദിവസംതോറും രാജ്യത്ത്‌ പുതിയ രോഗികളുടെ എണ്ണംവർധിക്കുകയാണ്‌.

രോഗംമൂലമുള്ള മരണനിരക്കും കാര്യമായി വർധിച്ചു. 24 മണിക്കൂറിൽ 197 മരണമാണ്‌‌ റിപ്പോർട്ട്‌ ചെയ്‌തത്‌. രാജ്യത്ത്‌ ഇതുവരെ 4.4 കോടിയോളം പേർക്ക്‌ വാക്‌സിൻ നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top