ഐക്യരാഷ്ട്രകേന്ദ്രം > വംശീയതയെച്ചൊല്ലി ഐക്യരാഷ്ട്രസഭയിൽ അമേരിക്കയും ചെെനയും തമ്മിൽ ഏറ്റുമുട്ടി. വംശീയ വിവേചനം ഇല്ലാതാക്കൽ ദിനാചരണത്തിലാണ് ഇരു രാജ്യവും പോരടിച്ചത്.
ഉയിഗർ മുസ്ലിം അടക്കമുള്ള ന്യൂനപക്ഷങ്ങൾക്കെതിരെ വംശഹത്യയും കുറ്റകൃത്യങ്ങളും ചെെന നടത്തുന്നുവെന്ന് അമേരിക്ക ആരോപിച്ചു. എന്നാൽ അമേരിക്കയിലാണ് വംശീയ വിവേചനവും വിദ്വേഷവും ഉള്ളതെന്നും ആഫ്രിക്കൻ, ഏഷ്യൻ വംശജരെ നിഷ്ഠുരമായി വധിക്കുന്നതായും ചെെന തിരിച്ചടിച്ചു. അമേരിക്കൻ അംബാസഡർ ലിൻഡ തോമസ് ഗ്രീൻഫീൽഡാണ് ചെെനയ്ക്ക് എതിരെ ആരോപണം ഉന്നയിച്ചത്.
അമേരിക്കയുടെ ആരോപണം രാഷ്ട്രീയപ്രേരിതമാണെന്ന് യുഎന്നിലെ ചെെനീസ് ഡെപ്യൂട്ടി അംബാസഡർ ഡയ്ബിങ് കുറ്റപ്പെടുത്തി. കിംവദന്തികളുടെ അടിസ്ഥാനത്തിൽ തെറ്റായ ആരോപണങ്ങൾ നിരത്തുകയാണ്. ജോ ബെെഡൻ പ്രസിഡന്റായതിനുശേഷം ഇരുരാജ്യങ്ങളുടെയും ഉന്നത പ്രതിനിധികൾ അലാസ്കയിൽ ആദ്യ കൂടിക്കാഴ്‌ച നടത്തിയതിന് പിന്നാലെയാണ് യുഎന്നിൽ ഏറ്റുമുട്ടിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..