ബർദമാൻ> ബംഗാളിലെ പൂർവ ബർദമാൻ ജില്ലയിൽ കവർച്ചാശ്രമത്തിനിടെ എഴുപത്തിനാലുകാരനെ വെടിവച്ചുകൊന്ന കേസിൽ ബിജെപി നേതാവടക്കം മൂന്നുപേർ പിടിയിൽ. ശനിയാഴ്‌ച പ്രാദേശിക കോടതിയിൽ ഹാജരാക്കിയ ഇവരെ 10 ദിവസത്തേക്ക് റിമാൻഡ്‌ചെയ്‌തു. വീടിനുള്ളിൽ കടന്നുകയറിയാണ് വയോധികനെ മൂന്നംഗസംഘം കൊലപ്പെടുത്തിയതെന്ന് റൈന പൊലീസ് സ്‌റ്റേഷൻ ഓഫീസർ പറഞ്ഞു.
വയോധികൻ തന്റെ ബാങ്ക് അക്കൗണ്ടിൽനിന്ന് പണം പിൻവലിച്ച ദിവസമാണ് ഇവർ കവർച്ചയ്‌ക്ക് ശ്രമിച്ചത്. വയോധികന് വെടിയേറ്റതോടെ സംഘം പണമെടുക്കാതെ രക്ഷപെട്ടെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ മൊബൈൽഫോൺ ലൊക്കേഷൻ പിന്തുടർന്നാണ് പിടികൂടിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..