KeralaLatest NewsNews

മഞ്ചേശ്വരത്ത് കെ സുരേന്ദ്രന്റെ അപരനും ബി.എസ് പി സ്ഥാനാര്‍ഥിയുമായ കെസുന്ദര പത്രിക പിന്‍വലിച്ചു

ഇനി ബി.ജെ.പിയ്‌ക്കൊപ്പമെന്ന് പ്രഖ്യാപനം

മഞ്ചേശ്വരം: മഞ്ചേശ്വരത്ത് കെ.സുരേന്ദ്രന്റെ അപരനും ബി.എസ്.പി സ്ഥാനാര്‍ത്ഥിയുമായ കെ.സുന്ദര പത്രിക പിന്‍വലിച്ചു. 2016 ല്‍ കെ.സുരേന്ദ്രനെതിരെ അപരനായി മത്സരിച്ച കെ.സുന്ദര 467 വോട്ടുകള്‍ നേടിയിരുന്നു. ഇത് കെ.സുരേന്ദ്രന്റെ പരാജയത്തില്‍ നിര്‍ണായകമായി. വെറും 89 വോട്ടുകള്‍ക്കാണ് കെ.സുരേന്ദ്രന്‍ മുസ്ലീംലീഗിന്റെ പി.ബി അബ്ദുര്‍ റസാഖിനോട് പരാജയപ്പെട്ടത്.

Read Also : ശബരിമലയെ വീണ്ടും കുരുതിക്കളമാക്കാന്‍ പിണറായിയും കൂട്ടരും ശ്രമിക്കുന്നു; കെ. സുരേന്ദ്രന്‍‍

ഇനി ബി.ജെ.പിയ്‌ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ശബരിമല സമര നായകനായ സുരേന്ദ്രനെതിരെ ഇനി മത്സരിക്കില്ലെന്നും പത്രിക പിന്‍വലിച്ച ശേഷം കെ.സുന്ദര വ്യക്തമാക്കി. 2016 ല്‍ കെ.സുന്ദരയ്ക്ക് ലഭിച്ച 467 വോട്ടുകളാണ്
സുരേന്ദ്രനെ പരാജയപ്പെടുത്തിയതെന്നായിരുന്നു ബി.ജെ.പിയുടെ വിലയിരുത്തല്‍. പേരിലെ സാമ്യത പോലും അനുകൂലമായി വന്നതോടെയാണ് ഐസ്‌ക്രീം ചിഹ്നത്തില്‍ മത്സരിച്ച കെ.സുന്ദര 467 വോട്ടുകള്‍ നേടിയത്.

 

Related Articles

Post Your Comments


Back to top button