കോഴിക്കോട് > നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനമൊന്നാകെ വടകര, ബേപ്പൂര്‍ മോഡല്‍ രാഷ്ട്രീയ അവിശുദ്ധ സഖ്യം ആവര്‍ത്തിക്കാനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായാണ് തലശ്ശേരിയിലും ഗുരുവായൂരിലും ദേവീകുളത്തും ബിജെപി സ്ഥാനാര്‍ഥികളുടെ പത്രിക്ക തള്ളുന്ന അവസ്ഥാവിശേഷം സൃഷ്ടിച്ചതെന്ന് ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടറി കാസിം ഇരിക്കൂര്‍. മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡന്റിന്റെയും കണ്ണൂര്‍ ജില്ലാ ബി.ജെ.പി പ്രസിഡന്റിയും നാമനിര്‍ദേശ പത്രിക തള്ളാന്‍ ഇടയായ സാഹചര്യം യുഡിഎഫുമായി ഉണ്ടാക്കായി അവിശുദ്ധ കൂട്ടുകെട്ടിന്റെ ഫലമാണെന്ന് കാണാന്‍ വലിയ ബുദ്ധിവൈഭവമൊന്നും ആവശ്യമില്ല. ഇടതുമുന്നണി വന്‍ ഭൂരിപക്ഷത്തോടെ ജയിച്ചുകയറുന്ന തലശ്ശേരിയില്‍ ഹിന്ദുത്വപാര്‍ട്ടിയുടെ ഒരു സഹായവും ആവശ്യമില്ലെന്നിരിക്കെ, യുഡിഎഫുമായുള്ള അന്തര്‍ധാരയെ കുറിച്ചേ സംശയിക്കേണ്ടതുള്ളൂ.
രാഷ്ട്രീയ കുചേലനായി അവില്‍പൊതിയുമായി ചെന്ന മുസ്ലിം ലീഗ് നേതാവിന്റെ പിത്തലാട്ടങ്ങള്‍ക്ക് പിന്നില്‍ ഇങ്ങനെയൊരു അന്തര്‍ധാര ഒളിഞ്ഞുകിടപ്പുണ്ടെന്ന് ആരും നിനച്ചിരുന്നില്ല. പ്രാകൃത വിശ്വാസവും ശൈലിയുമായി ജനാധിപത്യ കളിക്കളത്തിലിറങ്ങിയ ബിജെപിക്ക് പരിഷ്‌കൃത ജനാധിപത്യ രീതിയുമായി ഒത്തുപോകാന്‍ സാധ്യമല്ലെന്നാണ് തെളിഞ്ഞിരിക്കുന്നത്. രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ നിലവാരവും വികൃതമുഖവുമാണ് തുറന്നുകാട്ടപ്പെട്ടതെന്നും പ്രബുദ്ധജനത എല്ലാം തിരിച്ചറിയുന്നുണ്ടെന്നും കാസിം ഇരിക്കൂര്‍ പ്രസ്താവനയില്‍ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..