Latest NewsNewsIndia

പൊലീസിന് ‘കൈപ്പടി’ രണ്ട് ലക്ഷം; കോളജ് വിദ്യാര്‍ഥിനികൾ ഉൾപ്പെടെയുള്ള പെൺവാണിഭ സംഘത്തെ കുടുക്കിയത് ഒളിക്ക്യാമറ

പ്രാദേശിക ടിവി ചാനലില്‍ ദിവസങ്ങള്‍ക്ക് മുമ്പ് വന്ന വാര്‍ത്തയാണ് പെണ്‍വാണിഭസംഘത്തിന്റെ അറസ്റ്റിനു വഴിവച്ചത്.

ലക്‌നൗ: കോളജ് വിദ്യാര്‍ഥിനികള്‍ ഉള്‍പ്പെടെയുള്ള പെൺവാണിഭ സംഘം പിടിയിൽ. പൊലീസിന്റെ സഹായത്തോടെ ഹോട്ടല്‍ കേന്ദ്രീകരിച്ച്‌ പെണ്‍വാണിഭം നടത്തിയിരുന്ന സംഘമാണ് അറസ്റ്റിലായത്. ഗ്രേറ്റര്‍ നോയിഡയിലെ ന്യൂ ക്രൗണ്‍പ്ലാസ എന്ന ഹോട്ടലില്‍ കഴിഞ്ഞദിവസം വൈകിട്ട് നടത്തിയ റെയ്ഡിൽ കോളജ് വിദ്യാര്‍ഥിനികള്‍ ഉള്‍പ്പെടെ 12 സ്ത്രീകളും 11 പുരുഷന്‍മാരുമാണ് പിടിയിലായത്.

പ്രാദേശിക ടിവി ചാനലില്‍ ദിവസങ്ങള്‍ക്ക് മുമ്പ് വന്ന വാര്‍ത്തയാണ് പെണ്‍വാണിഭസംഘത്തിന്റെ അറസ്റ്റിനു വഴിവച്ചത്. ഇടപാടുകാരെന്ന വ്യാജേന ഹോട്ടല്‍ മാനേജറെ സമീപിച്ച പ്രാദേശിക ചാനല്‍ റിപ്പോര്‍ട്ടര്‍ മാനേജറുടെ വെളിപ്പെടുത്തലുകള്‍ ഒളിക്യാമറയില്‍ പകര്‍ത്തുകയായിരുന്നു. ഹോട്ടലില്‍ ഒരിക്കലും പോലീസ് വരില്ലെന്നും മാസംതോറും രണ്ട് ലക്ഷം രൂപ പൊലീസിന് നല്‍കുന്നുണ്ടെന്നുമാണ് മാനേജര്‍ പറഞ്ഞത്. ഇത് പുറത്തുവന്നതോടെ എസിപിയുടെ സംഘം ഹോട്ടലില്‍ റെയ്ഡ് നടത്തിയാണ് സംഘത്തെ പിടിച്ചത്. ഹോട്ടലില്‍നിന്ന് നിരവധി ഗര്‍ഭനിരോധന ഉറകളും പണവും പൊലീസ് സംഘം കണ്ടെത്തി.

read also:യുഡിഎഫ് പരാജയപ്പെട്ടാൽ മുഖ്യ ശക്തിയായി ബിജെപി ഉയര്‍ന്നുവരുമെന്ന് കെ. സുധാകരന്‍ എംപി

ഹോട്ടല്‍ മാനേജരായ ഗ്യാനേന്ദ്രയാണ് കേസില്‍ മുഖ്യപ്രതിയെന്നും വര്‍ഷങ്ങളായി ഹോട്ടല്‍ കേന്ദ്രീകരിച്ച്‌ ഇയാള്‍ പെണ്‍വാണിഭം നടത്തിവരികയാണെന്നും പോലീസ് പറഞ്ഞു

Related Articles

Post Your Comments


Back to top button