കലാപം സൃഷ്ടിക്കുക എന്ന ഗൂഢോദ്ദേശ്യത്തോടെയാണ് പുന്നപ്ര വയലാര്‍ രക്തസാക്ഷികളെ ബിജെപി അധിക്ഷേപിക്കുന്നതെന്ന് മന്ത്രി ടി എം തോമസ് ഐസക്. സ്മാരകങ്ങളില്‍ അതിക്രമിച്ചു കയറി രക്തസാക്ഷികളെ അവഹേളിച്ചാല്‍ സ്വാഭാവികമായും കനത്ത തിരിച്ചടി പ്രതീക്ഷിക്കും. എന്നാല്‍ വലിയ ആത്മസംയമനമാണ് സഖാക്കള്‍ പ്രകടിപ്പിച്ചത്. തിരഞ്ഞെടുപ്പുകാലത്ത് ക്രമസമാധാനം തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമം നാടു തിരിച്ചറിഞ്ഞു കഴിഞ്ഞുവെന്നും ഐസക് പറഞ്ഞു.
ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ എല്ലാ സാധ്യതയുമുണ്ട്. ഇത്തരമൊരു നീചകൃത്യം ചെയ്തവര്‍ എന്തും ചെയ്യാന്‍ മടിക്കില്ലെന്ന കരുതല്‍ എല്ലാവര്‍ക്കും ഉണ്ടാകണം. ഇത്തരം ഹീനകൃത്യങ്ങളെ അപലപിക്കാനോ തള്ളിപ്പറയാനോ ബിജെപി നേതൃത്വവും ഇതുവരെ മുന്നോട്ടു വന്നിട്ടുമില്ല. ഉന്നതതലങ്ങളിലാണ് ഗൂഢാലോചന നടന്നത് എന്ന് വ്യക്തമാണ്.
ബ്രിട്ടീഷുകാരുടെ ഷൂ നക്കിയും അവര്‍ക്കു പാദസേവ ചെയ്തും സ്വാതന്ത്ര്യസമരത്തെ ഒറ്റികൊടുത്ത വഞ്ചകര്‍ക്ക് രക്തസാക്ഷിത്വത്തിന്റെ മൂല്യവും മഹത്ത്വവും ഒരുകാലത്തും മനസിലാവുകയില്ല. അതു മനസിലാകണമെന്ന് ആര്‍ക്കും വാശി പിടിക്കാനുമാവില്ല. വിഷം മുറ്റിയ സംഘികളില്‍ നിന്ന് വിവേകവും സംസ്‌ക്കാരവും ആരും പ്രതീക്ഷിക്കുന്നുമില്ല. എന്നാല്‍, സംയമനം ദൗര്‍ബല്യമാണെന്ന് കരുതുകയുമരുതെന്നും ഐസ്‌ക ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..