KeralaLatest NewsNews

തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ അപരന്മാർ യുഡിഎഫ് സ്ഥാനാർത്ഥി ഫിറോസ് കുന്നുംപറമ്പിലിന്

മലപ്പുറം : തവനൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയായ ഫിറോസ് കുന്നുംപറമ്പിലാണ് ഇക്കുറി മലപ്പുറം ജില്ലയിൽ ഏറ്റവും കൂടുതൽ അപരന്മാരുടെ ശല്യം നേരിടുന്നത്. മുഹമ്മദ് ഫിറോസ് എന്നയാളടക്കം നാല് പേരാണ് ഫിറോസ് കുന്നുംപറമ്പിലിനെതിരെ മത്സരിക്കുന്നത്. കെടി ജലീലിന് ഒരു അപരൻ മാത്രമാണ് ഉള്ളത്. ജലീൽ എന്നയാളാണ് കെടി ജലീലിന്റെ അപരൻ.

Read Also : വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസവാർത്തയുമായി സിബിഎസ്‌ഇ

അതേസമയം, കെടി ജലീലിന്റെ പ്രസ്താവനയ്ക്കെതിരെ ഫിറോസ് കുന്നുംപറമ്പിൽ രംഗത്തെത്തി. താൻ സങ്കരയിനം സ്ഥാനാർത്ഥിയാണെങ്കിൽ അദ്ദേഹം ഏതിനമാണെന്ന് ഫിറോസ് ചോദിച്ചു. അദ്ദേഹം ലീഗുകാരനായിരുന്നു ഇപ്പോൾ സിപിഎം ആണെന്ന് പറയുന്നുണ്ട്. അവരോട് ചോദിച്ചാൽ പറയും ഞങ്ങളുടെ ആളല്ലെന്ന്. ചിഹ്നം ചോദിച്ചാൽ ആക്രിക്കടയിലെ കപ്പും സോസറുമാണ്. അദ്ദേഹമാണ് ഫിറോസ് സങ്കരയിനമാണെന്ന് പറയുന്നത്, ഫിറോസ് കുന്നുംപറമ്പിൽ പറഞ്ഞു.

Related Articles

Post Your Comments


Back to top button