Latest NewsNewsIndiaInternational

തമിഴ്‌നാട്ടിലെ പ്രസിദ്ധമായ ക്ഷേത്രങ്ങൾ സന്ദർശിക്കാനൊരുങ്ങി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഇന്ത്യയിലേക്ക്. ഏപ്രില്‍ അവസാനത്തോടെയാണ് അദേഹം ഇന്ത്യയില്‍ എത്തുക. ബ്രെക്‌സിറ്റിലൂടെ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്ത് കടന്നതിന് ശേഷം ബോറിസ് ജോണ്‍സണ്‍ നടത്തുന്ന ആദ്യത്തെ പ്രധാന അന്താരാഷ്ട്ര സന്ദര്‍ശനമാണ് ഇതെന്നുള്ള പ്രത്യേകതയും ഇതിനുണ്ട്.

Read Also : കോൺഗ്രസും കമ്യൂണിസ്റ്റും അഴിമതി നാണയത്തിന്റെ രണ്ട് വശങ്ങൾ : മീനാക്ഷി ലേഖി

ഏപ്രില്‍ 26ന് ഇന്ത്യയില്‍ എത്തുന്ന അദേഹം രണ്ടുദിവസം തമിഴ്‌നാട് സന്ദര്‍ശിക്കും. പ്രസിദ്ധമായ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാനാണ് അദേഹം തമിഴ്‌നാട്ടില്‍ എത്തുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പ്രധാനമന്ത്രി വരുന്നതിന്റെ മുന്നൊരുക്കമായി അദേഹത്തിന്റെ സുരക്ഷ ഒദ്യോഗസ്ഥര്‍ അടുത്ത ദിവസങ്ങളില്‍ ചെന്നൈയില്‍ എത്തും. തമിഴ്‌നാട്ടിലെ ടെമ്പിൾ ടൂറിസത്തില്‍ ആകൃഷ്ടരായി ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തുന്നത് ബ്രിട്ടനില്‍ നിന്നാണ്.

Related Articles

Post Your Comments


Back to top button