22 March Monday

സ്വകാര്യവൽക്കരണനീക്കം ഉപേക്ഷിക്കണം: ഇൻഷുറൻസ് എംപ്ലോയീസ് യൂണിയൻ

വെബ് ഡെസ്‌ക്‌Updated: Sunday Mar 21, 2021


കൊച്ചി
പൊതുമേഖലാ ഇൻഷുറൻസ് കമ്പനികൾ സ്വകാര്യവൽക്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കേരള സ്റ്റേറ്റ് ജനറൽ ഇൻഷുറൻസ് എംപ്ലോയീസ് യൂണിയൻ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. എൽഐസി അടക്കമുള്ള പൊതുമേഖലാ ഇൻഷുറൻസ് സ്ഥാപനങ്ങളെ സ്വകാര്യവൽക്കരിക്കുന്നത് രാജ്യത്തെ പിന്നോട്ടടിക്കുമെന്നും സമ്മേളനം ചൂണ്ടിക്കാട്ടി. എറണാകുളം വൈഎംസിഎ ഹാളിൽ യൂണിയൻ ദക്ഷിണമേഖലാ പ്രസിഡന്റ്‌ പി ആർ ശശി ഉദ്‌ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ്‌ വിജു പോൾ തെക്കേക്കര അധ്യക്ഷനായി. സി ബി വേണുഗോപാൽ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി എം യു തോമസ് റിപ്പോർട്ട് അവതരിപ്പിച്ചു. കൊച്ചി കോർപറേഷൻ സ്ഥിരംസമിതി അധ്യക്ഷൻ പി ആർ റെനീഷിനെ സമ്മേളനം ആദരിച്ചു.

യൂണിയൻ ഭാരവാഹികളായി വിജു പോൾ തെക്കേക്കര (പ്രസിഡന്റ്‌), എൻ വി ബാബുരാജ്, എം ടി ശിവരാജൻ, സി എം ശ്രീധരൻ, മെറിൻ ജോസഫ്, സി ബി വേണുഗോപാൽ (വൈസ് പ്രസിഡന്റുമാർ), എം യു തോമസ് (ജനറൽ സെക്രട്ടറി), എം ജെ വർഗീസ്, ഇ പി ഹരിദാസ്, എം അജിത്കുമാർ, മുഹമ്മദ് അമീർ, സത്യകാമൻനായർ (ജോയിന്റ് സെക്രട്ടറിമാർ), റോബർട്ട് വിൻസെന്റ്, ടി എ രമേശ് കുമാർ, കെ കൃഷ്ണകുമാർ, കെ കെ സാനു (ഓർഗനൈസിങ്‌ സെക്രട്ടറിമാർ), പി കെ സെൽവരാജ് (ട്രഷറർ), എം കെ ഷാജി (അസിസ്റ്റന്റ് ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top