Latest NewsNewsSports

ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്; പി വി സിന്ധു സെമിയിൽ

ഇന്ത്യയുടെ പി വി സിന്ധു ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ സെമി ഫൈനലിൽ പ്രവേശിച്ചു. വനിതാ സിംഗിൾസ് ക്വാർട്ടർ ഫൈനലിൽ ജപ്പാന്റെ അകനെ യമഗുച്ചിയെയാണ് സിന്ധു തോൽപിച്ചത്. വാശിയേറിയ ക്വാർട്ടർ പോരാട്ടം ഒരു മണിക്കൂറും പതിനാറ് മിനുട്ടും നീണ്ടു നിന്നു. യമാഗുച്ചിയോട് തുടർച്ചായി മൂന്ന് തവണ തോറ്റ ശേഷമാണ് സിന്ധു ഒരു ജയം സ്വന്തമാക്കുന്നത്.

സ്കോർ: 16-21, 21-16, 21-19. മുൻ ലോക ചാമ്പ്യൻകൂടിയ സിന്ധു ഇത് രണ്ടാം തവണയാണ് ഓൾ ഇംഗ്ലണ്ടിന്റെ സെമിയിൽ പ്രവേശിക്കുന്നത്. അതേസമയം, ഓൾ ഇംഗ്ലണ്ട് ഓപ്പൺ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ ആദ്യ റൗണ്ടിൽ തന്നെ ഇന്ത്യയുടെ സൈന നെഗ്‌വാൾ പിൻവാങ്ങി. ഡെന്മാർക്കിന്റെ മിയാ ബ്ലിഷ്‌ഫെൽഡറ്റിനെതിരെ പോരാട്ടത്തിൽ 8-21, 4-10 സ്കോറുകൾക്ക് പിന്നിട്ട് നിൽക്കുമ്പോൾ പരിക്കിനെ തുടർന്നാണ് താരത്തിന്റെ പിന്മാറ്റം.

Related Articles

Post Your Comments


Back to top button