വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലെ ഫൂട്‌വേർ ഡിസൈൻ ആൻഡ് ഡവലപ്‌മെന്റ് ഇൻസ്‌റ്റിറ്റ്യൂട്ടിൽ 75 ഒഴിവുണ്ട്. അധ്യാപക, അനധ്യാപക തസ്‌തികയിലാണ് ഒഴിവ്. തപാൽ വഴി അപേക്ഷിക്കണം. നോയിഡ, അങ്കലേശ്വർ, ബാനൂർ, ചെന്നൈ, ചിന്ദ്വാര, ഫുർസാത്‌ഗഞ്ച്, റോഹ്‌തക്, പട്‌ന, ഗുണ, ജോധ്‌പൂർ, കൊൽക്കത്ത, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് ഒഴിവ്. അധ്യാപകരുടെ 60 ഒഴിവാണുള്ളത്. ഡിപ്പാർട്‌മെന്റ് ഓഫ് ഫാഷൻ ഡിസൈനിങ് 23, റീടെയ്‌ൽ ആൻഡ് ഫാഷൻ മെർച്ചൻഡൈസ് 5, ലെതർ ഡിസൈൻ ആൻഡ് ആക്‌സസറി ഡിസൈൻ 6, ഫുട്‌വേർ ഡിസൈൻ ആൻഡ് പ്രൊഡക്‌ഷൻ 26 എന്നിങ്ങനെയാണ് ഒഴിവ്. അനധ്യാപകർ 15 ഒഴിവുണ്ട്. മാനേജർ 2, അസിസ്‌റ്റന്റ് മാനേജർ 10, ക്രിയേറ്റീവ് ഡിസൈനർ 1, സീനിയർ മാനേജർ 1, ഡെപ്യൂട്ടി മാനേജർ 1 എന്നിങ്ങനെയാണ് ഒഴിവ്. വിശദവിവരത്തിനും അപേക്ഷാഫോറത്തിനും www.fddiindia.com. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഏപ്രിൽ 10.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..