ലണ്ടൻ
ടോട്ടനം ഹോട്‌സ്‌പർ യൂറോപ ലീഗ് ഫുട്‌ബോളിൽനിന്ന് പുറത്ത്. രണ്ടാംപാദ പ്രീ ക്വാർട്ടറിൽ ഡൈനാമോ സാഗ്രെബിനോട് മൂന്ന് ഗോളിന് തോറ്റാണ് മടക്കം. മിസ്ലാവ് ഓർസിക്കിന്റെ ഹാട്രിക്കിലായിരുന്നു സാഗ്രെബിന്റെ കുതിപ്പ്. ആദ്യപാദത്തിൽ ടോട്ടനം രണ്ട് ഗോളിന് ജയിച്ചിരുന്നു. എന്നാൽ രണ്ടാംപാദത്തിൽ കളിമറന്നു.
അഴ്‌സണൽ, മാഞ്ചസ്‌റ്റർ യുണൈറ്റഡ് ടീമുകൾ മുന്നേറി. എസി മിലാനെ ഒരു ഗോളിന് കീഴടക്കിയാണ് യുണൈറ്റഡ് ക്വാർട്ടറിൽ കടന്നത്. പോൾ പോഗ്‌ബ ഗോളടിച്ചു. ഇരുപാദങ്ങളിലുമായി 2–-1നാണ് യുണൈറ്റഡ് മുൻതൂക്കം നേടിയത്. രണ്ടാംപാദത്തിൽ ഒളിമ്പിയാക്കോസിനോട് തോറ്റെങ്കിലും അഴ്‌സണൽ മുന്നേറി. ഒരു ഗോളിനായിരുന്നു തോൽവി. എങ്കിലും ആദ്യപാദത്തിലെ 3–-1ന്റെ ജയം അഴ്‌സണലിന് വഴി നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..