KeralaLatest NewsNewsCrime

കാറിൽ കഞ്ചാവ് വിൽപ്പനക്കെത്തിയ മൂന്നു പേർ പിടിയിൽ

കാട്ടാക്കട ; കാറിൽ കഞ്ചാവ് വിൽപ്പനക്കെത്തിയ മൂന്നു പേർ മാറനല്ലൂർ പൊലീസിന്റെ പിടിയിലായിരിക്കുന്നു. വർക്കല വിളഭാഗം രോഹിണിയിൽ ഷിനുമോഹൻ(34),ആറ്റിങ്ങൽ കടവൂർകോണം ഹൈസ്കൂളിനു സമീപം വടക്കുംകരവീട്ടിൽ ശ്രീജിത്(28),നെയ്യാറ്റിൻകര നിംസ് ആശുപത്രിക്ക് സമീപം മേലേ തുണ്ട്തട്ട് പുത്തൻ വീട്ടിൽ അനൂപ്(അനു–36)എന്നിവരാണ് പിടിയിലായിരിക്കുന്നത്. പുന്നാവൂർ മലവിള പാലത്തിനു സമീപത്തു നിന്നാണ് ഇവർ പിടിയിലായത്.

2.100 കിലോ കഞ്ചാവും കടത്താനുപയോഗിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. കാട്ടാക്കട ഡിവൈഎസ്പി എസ്.ഷാജിക്ക് ലഭിച്ച വിവരത്തെ തുടർന്ന് മാറനല്ലൂർ ഇൻസ്പെക്ടർ വി.ആർ.ജഗദീഷ് കുമാർ,സബ് ഇൻസ്പെക്ടർ നൗഷാദ് എഎസ്ഐ മാരായ ജയരാജ്,സുനിൽകുമാർ,അശോകൻ സിപിഒ മാരായ അരുൺ,അനിൽ എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്.

Related Articles

Post Your Comments


Back to top button