Latest NewsNewsInternational

വിമാനത്തിൽ കയറുന്നതിനിടെ കാലിടറി വീണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ; വീഡിയോ വൈറൽ

വാഷിംഗ്ടൺ: അറ്റ്‌ലാന്റയിലേയ്ക്ക് പോകാനായി വിമാനത്തിൽ കയറുന്നതിനിടെയാണ് 78കാരനായ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ കാലിടറി വീണത്. വശങ്ങളിലുള്ള കൈവരിയിൽ പിടിച്ചാണ് കയറിയതെങ്കിലും ഏകദേശം മധ്യഭാഗത്ത് എത്തിയപ്പോൾ അദ്ദേഹത്തിന് ബാലൻസ് നഷ്ടപ്പെടുകയായിരുന്നു.

Read Also : ടെലിവിഷൻ റേറ്റിംഗ് പോയിന്റിൽ തിരിമറി കാട്ടിയ മൂന്ന് ചാനലുകളുടെ സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്‌സ്‌മെന്റ്

തുടർച്ചയായി മൂന്ന് തവണ വീണുപോയെങ്കിലും പൂർവ്വാധികം ശക്തിയോടെ അദ്ദേഹം അവശേഷിച്ച പടവുകൾ ഓടിക്കയറുന്നതും വീഡിയോയിൽ ഉണ്ട്. വിമാനത്തിൽ കയറുന്നതിനിടെ കാലിടറി വീണെങ്കിലും പ്രസിഡന്റ് സുഖമായിരിക്കുന്നു എന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീന ജീന പിയേറെ അറിയിച്ചു.

Related Articles

Post Your Comments


Back to top button