KeralaLatest NewsNews

സർക്കാർ സംവിധാനം ഉപയോഗിച്ച് കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നു, ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണം; ഇ.ഡി സുപ്രീം കോടതിയിൽ

മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിന്റെ ജാമ്യം അടിയന്തരമായി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സുപ്രീം കോടതിയിൽ. സ്വർണക്കടത്ത് കേസിൽ പ്രതിചേർക്കപ്പെട്ട ശിവശങ്കർ ജാമ്യത്തിൽ ഇറങ്ങിയ ശേഷം സർക്കാർ സംവിധാനം ഉപയോഗിച്ച് അന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് അപേക്ഷയിൽ ഇ.ഡി പറയുന്നു. ഡൽഹിയിലെ ഇ.ഡി ആസ്ഥാനത്തെ ഡെപ്യൂട്ടി ഡയറക്ടർ ജിതേന്ദ്ര കുമാർ ഗോഗിയയാണ് സുപ്രീം കോടതിയിൽ അപേക്ഷ നൽകിയത്.

സ്വാധീനമുപയോഗിച്ച് അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ വ്യാജ തെളിവുകൾ ഉണ്ടാക്കാൻ ശിവശങ്കർ ശ്രമിക്കുന്നുവെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പറയുന്നു. ശിവശങ്കറിന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവിനെതിരെ ഇ.ഡി നൽകിയ ഹർജി നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്ത സംസ്ഥാന സർക്കാരിന്റെ ഈ നീക്കം നിയമവാഴ്ച ഉറപ്പാക്കുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ഇ.ഡി അപേക്ഷയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വ്യാജ മൊഴികൾ നൽകി അന്വേഷണ ഉദ്യോഗസ്ഥരെ സിവിൽ പോലീസ് ഉദ്യോഗസ്ഥ ഭീഷണി പെടുത്തുകയാണെന്നും ഇഡി കുറ്റപ്പെടുത്തി.

Related Articles

Post Your Comments


Back to top button