Latest NewsNewsInternational

പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് കോവിഡ് 19 സ്ഥിരീകരിച്ചു

ചൈന അരലക്ഷം ഡോസ് കൊറോണ വൈറസ് വാക്‌സിനുകള്‍ ബുധനാഴ്ചയാണ് പാകിസ്ഥാന് നല്‍കിയത്.

ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ കോവിഡ് 19 രോഗം സ്ഥിരീകരിച്ചു. ചൈനീസ് നിര്‍മിത വാക്‌സിന്‍ സിനോഫാര്‍മിന്റെ ആദ്യ ഡോസ് ഇന്നലെ സ്വീകരിച്ചതിനു പിന്നാലെയാണ് ഇമ്രാന് രോഗം സ്ഥിരീകരിച്ചതെന്ന് അദ്ദേഹത്തിന്റെ ആരോഗ്യ സഹായി ഡോ. ഫൈസല്‍ സുല്‍ത്താന്‍ പറഞ്ഞു. ഇമ്രാന്‍ഖാന്‍ വീട്ടില്‍ ക്വാറന്റൈനില്‍ ആണ്.

Read Also: പിണറായിക്കും ചെന്നിത്തലക്കും ഉമ്മൻ ചാണ്ടിക്കും വിരലിൽ എണ്ണാവുന്ന കേസുകൾ, സുരേന്ദ്രനെതിരെ ഉള്ളത് നൂറുകണക്കിന്

ആദ്യഘട്ടത്തില്‍ നടന്നുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് പ്രതിരോധ കുത്തിവയ്പ്പിന്റെ ഭാഗമായാണ് 67 കാരനായ ഇമ്രാൻ ഖാന് വാക്‌സിനേഷന്‍ നല്‍കിയത്. 60 വയസും അതില്‍ കൂടുതലുമുള്ള ആളുകള്‍ക്കും മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വാക്‌സിന്‍ നല്‍കിയിരുന്നു. ചൈന അരലക്ഷം ഡോസ് കൊറോണ വൈറസ് വാക്‌സിനുകള്‍ ബുധനാഴ്ചയാണ് പാകിസ്ഥാന് നല്‍കിയത്. അതേസമയം, ജൂലൈ മുതല്‍ ദിവസേനയുള്ള കേസുകള്‍ പാകിസ്ഥാനില്‍ വന്‍തോതില്‍ ഉയര്‍ന്നിട്ടുണ്ട്.

Related Articles

Post Your Comments


Back to top button