പുതുച്ചേരി
പുതുച്ചേരിയിലെ മുത്തിയാൽപേട്ട് മണ്ഡലത്തിൽ സിപിഐ എം സ്ഥാനാർഥിയായി അഭിഭാഷകനായ ആർ ശരവണനെ പ്രഖ്യാപിച്ചു. സിപിഐ എം പുതുച്ചേരി പ്രദേശ് കമ്മിറ്റി(ജില്ലകമ്മിറ്റി) അംഗവും ഡിവൈഎഫ്‌ഐ മുൻ ജില്ല പ്രസിഡന്റും അഖിലേന്ത്യ ലോയേഴ്‌സ് യൂണിയൻ കേന്ദ്രകമ്മിറ്റി അംഗവുമാണ് ആർ ശരവണൻ. കോൺഗ്രസ്, എഐഎഡിഎംകെ സ്ഥാനാർഥികൾക്കെതിരെയാണ് മത്സരിക്കുന്നത്.
മറ്റ് മണ്ഡലങ്ങളിൽ മതനിരപേക്ഷ ജനാധിപത്യ സഖ്യത്തിന് (എസ്‌എഡി) പിന്തുണ നൽകുമെന്ന് സിപിഐ എം പുതുച്ചേരി സെക്രട്ടറി ആർ രാജാംഗം പറഞ്ഞു. മാഹിയിൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി എൻ ഹരിദാസാണ് മത്സരിക്കുന്നത്. എസ്‌എഡിയെ നയിക്കുന്ന കോൺഗ്രസ് 15 മണ്ഡലത്തിലും ഡിഎംകെ 13 മണ്ഡലത്തിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ഓരോ മണ്ഡലങ്ങളിൽവീതം സിപിഐയും വിസികെയും മത്സരിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..