KeralaLatest NewsNews

‘ശബരിമല ഭക്തരെ അപമാനിക്കരുത്’; സെക്രട്ടേറിയറ്റിലേക്ക് നാമജപയാത്ര നടത്തി എന്‍എസ്‌എസ്

ശബരിമല യുവതി പ്രവേശന വിഷയത്തില്‍ കേസ് നടത്തി തോറ്റപ്പോള്‍ സര്‍ക്കാറിനെതിരെ ജനങ്ങളെ തിരിക്കുകയാണ് എന്‍എസ്‌എസ് എന്ന് വിമർശനം

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ ശബരിമല വിഷയം വീണ്ടും വിവാദത്തിൽ നിറഞ്ഞു നിൽക്കുകയാണ്. എന്നാൽ ശബരിമല വിഷയത്തില്‍ ഭക്തരെ അപമാനിക്കുന്ന പിണറായി സര്‍ക്കാരിനെതിരെ വീണ്ടും പ്രതിഷേധവുമായി എന്‍എസ്‌എസ്. ശബരിമല ഭക്തര്‍ക്കെതിരെയും എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ക്കെതിരെയും തിരിഞ്ഞ സര്‍ക്കാരിനെതിരെ തിരുവനന്തപുരം താലൂക്ക് എന്‍എസ്‌എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിലേക്ക് നാമജപ ഘോഷയാത്ര നടത്തി.

ശബരിമല യുവതി പ്രവേശന വിഷയത്തില്‍ കേസ് നടത്തി തോറ്റപ്പോള്‍ സര്‍ക്കാറിനെതിരെ ജനങ്ങളെ തിരിക്കുകയാണ് എന്‍എസ്‌എസ് എന്ന വിമർശനം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉന്നയിച്ചിരുന്നു. ഇതിലും പ്രതിഷധിച്ചാണ് നാമജപ ഘോഷയാത്ര യാത്ര നടത്തിയതെന്ന് എന്‍എസ്‌എസ് നേതൃത്വം വ്യക്തമാക്കി.

Related Articles

Post Your Comments


Back to top button