19 March Friday

ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോൾ : ബയേൺ ക്വാർട്ടറിൽ

വെബ് ഡെസ്‌ക്‌Updated: Friday Mar 19, 2021


ബെർലിൻ
ലാസിയോയെ എളുപ്പത്തിൽ കീഴടക്കി ബയേൺ മ്യൂണിക്‌ ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോൾ ക്വാർട്ടറിൽ കടന്നു. രണ്ടാംപാദത്തിൽ 2–-1നാണ്‌ ജയം. ഇരുപാദങ്ങളിലുമായി 6–-2ന്റെ ആധികാരിക ജയം.

സൂപ്പർതാരം റോബർട്ട്‌ ലെവൻഡോവ്‌സ്‌കിയുടെ പെനൽറ്റി ഗോളിൽ ബയേൺ തുടങ്ങി. ലിയോൺ ഗൊറെസ്‌കയെ ലാസിയോയുടെ ഫ്രാൻസിസ്‌കോ അകെർബി ഫൗൾ ചെയ്‌തതിനായിരുന്നു പെനൽറ്റി. രണ്ടാംപകുതിയിൽ ലെവൻഡോവ്‌സ്‌കിക്കു പകരക്കാരനായെത്തിയ എറിക്‌ മാക്‌സിം ചുപോ മോടിങ്‌ ബയേണിന്റെ രണ്ടാം ഗാേൾ നേടി. മാർകോ പറോലോയിലൂടെ ലാസിയോ ഒരെണ്ണം തിരിച്ചടിച്ചു.
ആദ്യപാദത്തിൽ 4–-1നായിരുന്നു ബയേണിന്റെ ജയം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top