19 March Friday

ഹരിപ്പാട്‌ ചെന്നിത്തലക്കെതിരെ വിമതനായി കോൺഗ്രസ്‌ നേതാവ്‌; "കപട രാഷ്‌ട്രീയം തുറന്ന് കാട്ടും'

വെബ് ഡെസ്‌ക്‌Updated: Friday Mar 19, 2021

ഹരിപ്പാട്‌  > പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലക്കെതിരെ വിമതനായി യൂത്ത്‌ കോൺഗ്രസ് മുൻ‌ സംസ്ഥാന വൈസ്‌ പ്രസഡന്റ്‌ രംഗത്ത്‌. യുവജന നേതാവ്‌ നിയാസ്‌ ഭാരതിയാണ്‌ വെള്ളിയാഴ്‌ച്ച‌ പത്രിക നൽകിയത്‌. ആറ്റിങ്ങൽ സ്വദേശിയാണ് നിയാസ്‌‌.  യൂത്ത് കോൺഗ്രസിന്റെ‌ മുൻ ജനറൽ സെക്രട്ടറി, കെ പി സി സി എക്സ്ക്യൂട്ടീവ് മെമ്പർ, തിരുവനന്തപുരം ഗവ. ലോ കോളേജ്  യൂണിയൻ ചെയർമാൻ എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്‌. ഇപ്പോൾ ചാരിറ്റി മേഖലയിലും സജീവമാണ്.

കോൺഗ്രസിന്റെ സ്ഥാനാർഥി പട്ടികയിൽ അനീതിയും അസമത്വവും  ഗ്രൂപ്പിസവും  നിറഞ്ഞു നിൽക്കുന്നതായി നിയാസ്‌ പറഞ്ഞു. രമേശ്‌ ചെന്നിത്തലയുടെ  കപട രാഷ്‌ട്രീയം തുറന്ന് കാട്ടാനാണ്  താൻ മൽസരിക്കുന്നത്‌.  പത്രികയുടെ സൂക്ഷ്‌മപരിശോധനക്കു ശേഷം രമേശ്‌ ചെന്നിത്തലയെ തുറന്ന് കാട്ടുന്ന വാർത്താസമ്മേളനം നടത്തും. ഗ്രൂപ്പില്ലാത്ത കോൺഗ്രസുകാരനായ തന്റെ നേതാവ് രാഹുൽ ഗാന്ധിയാണെന്നും നിയസ് പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top