പട്യാല
ഫെഡറേഷൻ കപ്പ് അത്‌ലറ്റിക്‌സിൽ പി ടി ഉഷയുടെ മീറ്റ് റെക്കോഡ് തമിഴ്‌നാടിന്റെ എസ് ധനലക്ഷ്‌മി മായ്‌ച്ചു. 200 മീറ്റർ സെമിയിൽ 23.26 സെക്കൻഡിൽ ദൂരം പൂർത്തിയാക്കിയാണ് ധനലക്ഷ്‌മി തിളങ്ങിയത്. 1998ൽ ഉഷ ചെന്നൈയിൽ കുറിച്ച 23.30 സമയത്തെ മറികടന്നു.
മീറ്റിൽ പുരുഷന്മാരുടെ പോൾവോൾട്ടിൽ ഇ ബി അനസ് കേരളത്തിനായി വെങ്കലം സ്വന്തമാക്കി. ഹെപ്‌റ്റാത്തലണിൽ മറീന ജോർജ് വെള്ളിയും നേടി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..