Latest NewsNewsIndia

മോദിക്കെതിരേ സംസാരിക്കുന്നത് ജനാധിപത്യത്തിനെതിരായ സംസാരം; ബി.ജെ.പി നേതാവ് സുവേന്ദു അധികാരി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ സംസാരിക്കുന്നത് ജനാധിപത്യത്തിനെതിരേ സംസാരിക്കുന്നതിന് തുല്യമാണെന്ന് ബി.ജെ.പി നേതാവ് സുവേന്ദു അധികാരി. മോദി തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയാണ്. അദ്ദേഹത്തിനെതിരെ സംസാരിക്കുന്നത് ജനാധിപത്യത്തിനെതിരേ സംസാരിക്കുന്നതിനു തുല്യമാണ്. അദ്ദേഹത്തിനെതിരെ സംസാരിക്കുന്നത് ഭാരത മാതാവിനെതിരേ സംസാരിക്കലാണ്. പാകിസ്താനിലും ബംഗ്ലാദേശിലും വാക്‌സിന്‍ ഇല്ല. അതിനാല്‍ നിങ്ങള്‍ പ്രധാനമന്ത്രി മോദിയുടെ വാക്‌സിന്‍ഉപയോഗിക്കണമെന്നും പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ അദ്ദേഹം പരിഹാസിച്ചു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ എതിര്‍ സ്ഥാനാര്‍ഥിയാണ് സുവേന്ദു അധികാരി

ജനുവരി പകുതി മുതല്‍ രാജ്യവ്യാപകമായി വാക്‌സിനേഷന്‍ നടക്കുന്നുണ്ടെങ്കിലും കൊവിഡ് 19 കേസുകളില്‍ ഭയാനകമായ വര്‍ധനവ് ഉണ്ടായതായി തൃണമൂല്‍ കോണ്‍ഗ്രസ് വിമര്‍ശിച്ചതിനെ തുടർന്നാണ് സുവേന്ദുവിന്റെ പരിഹാസം. മുഖ്യമന്ത്രി ഭരണത്തെ ദുരുപയോഗം ചെയ്യുന്നുവെന്നും, പോലിസ് നിശബ്ദമായി നോക്കിനില്‍ക്കുകയാണെന്നും സംസ്ഥാനത്ത് സമാധാനം സ്ഥാപിക്കാന്‍ നുഴഞ്ഞുകയറ്റക്കാരെയും പാകിസ്താനികളെയും ഉപയോഗിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

വോട്ട് റിഗ്ഗിങ് നടക്കുമെന്ന് റിഗ്ഗിങ് രാജ്ഞി പറയുന്നു. തിരഞ്ഞെടുപ്പ് ജനാധിപത്യപരമായ രീതിയില്‍ നടക്കും. അതിനാലാണ് അവര്‍ അസ്വസ്ഥരാവുന്നത്. ഇപ്പോള്‍ അവര്‍ ഭരണകൂടത്തെയും പോലിസിനെയും ദുരുപയോഗം ചെയ്യുന്നു. നുഴഞ്ഞുകയറ്റക്കാരെയും പാകിസ്താനികളെയും ഉപയോഗിക്കുന്നു. പോലിസ് നിശബ്ദ കാഴ്ചക്കാരനാണ്. സുവേന്ദു പറഞ്ഞു.

Related Articles

Post Your Comments


Back to top button