KeralaLatest NewsNews

നാട് വികസിക്കണമെന്ന് ആഗ്രഹിക്കുന്ന ആളുകളാണ് ട്വൻ്റി ട്വൻ്റിക്ക് വോട്ട് ചെയ്യുന്നത്; സാബു ജേക്കബ്

കൊച്ചി : നാട് വികസിക്കണമെന്നും മുന്നോട്ട് പോകണമെന്നും ആഗ്രഹിക്കുന്ന ആളുകളാണ് ട്വൻ്റി ട്വൻ്റിക്ക് വോട്ട് ചെയ്യുന്നതെന്ന് ൻ്റി ട്വൻ്റി ചീഫ് കോ‍ർഡിനേറ്റർ സാബു ജേക്കബ്. ട്വൻ്റി ട്വൻ്റി മത്സരിക്കുന്നത് ഒരു മുന്നണിയെയും സഹായിക്കാനല്ലെന്നും സാബു ജേക്കബ് പറഞ്ഞു. ഏഷ്യാനെറ്റിന് നൽകിയ അഭിമുഖത്തിലാണ് സാബു ജേക്കബ് ഇക്കാര്യം പറഞ്ഞത്.

ട്വന്‍റി ട്വന്‍റി സ്ഥാനാര്‍ത്ഥികള്‍ ജയിച്ചാല്‍ ഏത് മുന്നണിയെ സഭയില്‍ പിന്തുണക്കുമെന്ന ചോദ്യത്തിന് ചിലർ ഇടത് മുന്നണിയെ സഹായിക്കാനാണെന്നും, ചിലർ യുഡിഎഫിന് സഹായിക്കാനാണെന്നും മറ്റ് ചിലർ ബിജെപി സഹായിക്കാനാണെന്നും പറയുന്നു. ഇത് ജനങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കാനും അത് വഴി വോട്ട് പിടിക്കാനാണെന്നും സാബു ജേക്കബ് പറയുന്നു.

Read Also :  ബിജെപിക്കു കോൺഗ്രസിനേക്കാൾ മൂന്നിരട്ടി സമ്പത്ത്; ബാധ്യത കൂടുതൽ കോൺഗ്രസിന് : പാർട്ടികളുടെ ആസ്തി വിവരങ്ങൾ

ട്വന്‍റി ട്വന്‍റി പ്രതിനിധികള്‍ നിയമസഭയില്‍ ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പിച്ച് പറയുന്നു. ഭരിക്കാൻ വേണ്ട പിന്തുണ നൽകുമെങ്കിലും മന്ത്രിസഭയുടെ ഭാഗമാകില്ലെന്നും സാബു ജേക്കബ് വ്യക്തമാക്കി.

 

 

Related Articles

Post Your Comments


Back to top button