Latest NewsNewsIndia

രാജ്യത്ത് കോവിഡ് കുതിച്ചുയരുന്നു, ഒരു ദിവസം മാത്രം കോവിഡ് സ്ഥിരീകരിച്ചത് 39,726 പേര്‍ക്ക്

ന്യൂഡല്‍ഹി: ഒരു ഇടവേളയ്ക്ക് ശേഷം രാജ്യത്ത് കോവിഡ് നിരക്ക് കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 39,726 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പ്രതിദിന രോഗബാധിതരുടെ എണ്ണം ഈ വര്‍ഷം ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയ ദിവസമാണിന്ന്. ഇതോടെ ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,15,14,331 ആയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

Read Also : പി ജെ ജോസഫും മോൻസ് ജോസഫും എംഎൽഎ സ്ഥാനം രാജിവച്ചു; സ്പീക്കർക്ക് രാജിക്കത്ത് സമർപ്പിച്ചു

തുടര്‍ച്ചയായി ഒന്‍പതാം ദിവസവും ആക്ടീവ് കേസ് ലോഡ് ഉയര്‍ന്ന് 2,71,282 ആയി. ആകെ രോഗവ്യാപനത്തിന്റെ 2.36 ശതമാനമാണിത്. രാജ്യത്ത് കോവിഡ് മുക്തിനിരക്ക് 96.26 ആയി ഇടിഞ്ഞു. 154 പേരാണ് കോവിഡ് മൂലം 24 മണിക്കൂറിനിടെ മരണമടഞ്ഞത്. ഇതോടെ ആകെ മരണനിരക്ക് 1,59,370 ആയി. രോഗമുക്തി നേടിയവരുടെ എണ്ണം 1,10,83,679 ആണ്.

Related Articles

Post Your Comments


Back to top button