കോഴിക്കോട് > മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി എംഎൽഎക്കെതിരായ അനധികൃത സ്വത്ത് സമ്പാദന കേസിൽ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. വിജിലൻസ് സ്‌പെഷ്യൽ എസ്‌പിയാണ് കോഴിക്കോട് വിജിലൻസ് കോടതിയുടെ നിർദ്ദേശ പ്രകാരം കേസ് അന്വേഷിച്ചിരുന്നത്. കേസ് അടുത്ത മാസം 13 ന് വീണ്ടും പരിഗണിക്കും. വിജിലൻസ് സ്പെഷൽ എസ് പി എസ് ശശീധരനാണ് കോഴിക്കോട് വിജിലൻസ് കോടതി നിർദേശ പ്രകാരം പ്രാഥമീകാന്വേഷണം നടത്തിയത്. സീൽ വെച്ച കവറിൽ സമർപ്പിച്ച റിപ്പോർട്ട് ആവശ്യമുള്ള ഘട്ടത്തിൽ തുറന്ന് പരിശോധിക്കുമെന്ന് ജഡ്ജി ടി മധുസൂദനൻ പറഞ്ഞു. കോഴിക്കോട് സ്വദേശിയായ അഡ്വ. എം ആർ ഹരീഷിന്റെ പരാതിയിലായിരുന്നു ഷാജിക്കെതിരായ കോടതി ഇടപെടൽ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..